പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ കരിനിയമവുമായി ദില്ലി ലഫ്റ്റനന്റ് ഗവര്‍ണര്‍

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ കരിനിയമവുമായി ദില്ലി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍. നാളെ മുതല്‍ ദില്ലി എന്‍എസ്എയ്ക്ക് കീഴിലാക്കിക്കൊണ്ടാണ് ലഫ്റ്റനന്റ് ഗവര്‍ണറുടെ ഉത്തരവ്.

ഏപ്രില്‍ 18 വരെയാണ് ദില്ലി എന്‍എസ്എയ്ക്ക് കീഴിലാകാന്‍ പോകുന്നത്. ദേശീയ സുരക്ഷാ നിയമ പ്രകാരം കസ്റ്റഡിയില്‍ എടുക്കുന്ന വ്യക്തിയെ പത്തു ദിവസം വരെ കുറ്റം എന്തെന്നുപോലും അറിയിക്കേണ്ടതില്ല.

നിയമസഹായത്തിനുള്ള അര്‍ഹതയും കസ്റ്റഡിയിലെടുക്കപ്പെടുന്നവര്‍ക്കില്ല. ഇക്കഴിഞ്ഞ പതിമൂന്നാം തീയതി പുറപ്പെടുവിച്ച ഉത്തരവ് ദില്ലി പൊലീസിന് അസാധാരണമായ അധികാരങ്ങള്‍ നല്‍കുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News