പൗരത്വ നിയമഭേദഗതി നിയമപോരാട്ടത്തിനൊരുങ്ങി എസ്എഫ്‌ഐ; സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി നല്‍കി

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയ്‌ത്‌ എസ്‌എഫ്‌ഐ സുപ്രീം കോടതിയിൽ. നിയമം വിവേചനപരവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എസ്‌എഫ്‌ഐ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്‌.

രാജ്യത്തെ പൗരന്മാരാകുന്നതും അല്ലാതാകുന്നതും മതത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കുന്നത്‌ ഭരണഘടനയ്‌ക്ക്‌ വിരുദ്ധമാണെന്ന്‌ എസ്‌എഫ്‌ഐ നൽകിയ ഹർജിയിൽ പറയുന്നു.

പൗരത്വ നിയത്തിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാർഥികളെ പ്രതിനിധീകരിച്ചാണ്‌ എസ്‌എഫ്‌ഐ നിയമപോരാട്ടത്തിന്‌ ഒരുങ്ങുന്നതെന്ന്‌ ജനറൽ സെക്രട്ടറി മയൂഖ്‌ ബിശ്വാസ്‌, സെക്രട്ടറി വി പി സാനു എന്നിവർ പറഞ്ഞു.

ഭരണഘടനനയുടെ 14-ാം അനുച്ഛേദപ്രകാരമുള്ള തുല്യതയുടെ ലംഘനമാണ് പാര്‍ലമെന്റ് പാസാക്കിയ നിയമമെന്ന്‌ ഹർജിയിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News