വളാഞ്ചേരിയില്‍ നാല് പെണ്‍മക്കളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍

മലപ്പുറം വളാഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. തിണ്ടലത്ത് താമസിക്കുന്ന തിരുവനന്തപുരം സ്വദേശിയാണ് അറസ്റ്റിലായത്. 17, 15, 13, 10 വയസ്സുള്ള കുട്ടികളെയാണ് പീഡിപ്പിച്ചത്.

പോക്‌സോ ഉള്‍പ്പെടുയള്ള വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു. സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിലാണ് കുട്ടികള്‍ പീഡനവിവരം പുറഞ്ഞുപറഞ്ഞത്. പത്തുവയസ്സുകാരിയാണ് ആദ്യം പീഡനവിവരം സ്‌കൂള്‍ അധികൃതരോട് പറഞ്ഞത്.

പിന്നാലെ മറ്റുകുട്ടികളോട് അധ്യാപകര്‍ കൂടുതല്‍ വിവരം ആരാഞ്ഞപ്പോള്‍ ലൈംഗിക പീഡനത്തിന് ഇരയായതായി കുട്ടികള്‍ സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News