ജയസൂര്യയുടെ ‘അന്വേഷണം’ ജനുവരി 31ന്

ജയസൂര്യയെ നായകനാക്കി ലില്ലി ഫെയിം പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന ‘അന്വേഷണം’ ജനുവരി 31 ന് പ്രദര്‍ശനത്തിനെത്തുന്നു. ഇ ഫോര്‍ എന്റര്‍ടൈയ്‌മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, എ വി അനൂപ്, സി വി സാരഥി എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശ്രുതി രാമചന്ദ്രന്‍ നായികയാവുന്നു. ലാല്‍,വിജയ് ബാബു, ശ്രീകാന്ത് മുരളി, നന്ദു, ഷാജൂ ശ്രീധര്‍, ജയ് വിഷ്ണു, മാസ്റ്റര്‍ അശുധോഷ്, ലിയോണ, ലെന ബേബി ജെസ്സ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

അരവിന്ദ്പത്രപ്രവര്‍ത്തകനാണ്. കാെച്ചി നഗരത്തിലെ പ്രശസ്ത ചാനലിലെ ക്രിയേറ്റീവ് ഹെഡാണ്.
ഭാര്യ കവിത. രണ്ടു കുട്ടികളുമുണ്ട്. പ്രണയിച്ച് വിവാഹിതരായ ഇവര്‍ പാലക്കാട് നിന്നും ജോലിയുമായി ബന്ധപ്പെട്ട് കൊച്ചിലെത്തിവരാണ്.

ഗൗതം. സൂപ്പര്‍ സ്‌പെഷാലിറ്റിയിലെ പ്രമുഖ ഡോക്ടറാണ്. അരവിന്ദന്റെ ആത്മമിത്രമാണ്. ഇരുവരും കോളേജില്‍ ഒരുമിച്ചുണ്ടായിരുന്നു. ഒരു പ്രത്യേക സാഹചര്യത്തില്‍ അരവിന്ദന് ഗൗതമിനെ കാണേണ്ടി വരുന്നു.തുടര്‍ന്ന് ഇരുവരുടെയും ജീവിതത്തിലുണ്ടാകുന്ന സംഭവ ബഹുലമായ മൂഹൂര്‍ത്തങ്ങളാണ് ഈ ഫാമിലി ത്രില്ലര്‍ ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.

അരവിന്ദായി ജയസൂര്യയും ഗൗതമായി വിജയ് ബാബുവും കവിതയായി ശ്രുതി രാമചന്ദ്രനും അഭിനയിക്കുന്നു.മക്കളായി മാസ്റ്റര്‍ അശുധോഷും ബേബി ജെസ്സും അഭിനയിക്കുന്നു.
ഫ്രാന്‍സിസ് തോമസ്സിന്റെ കഥയ്ക്ക് സലില്‍ ശങ്കരന്‍, രഞ്ജീത്ത് കമല ശങ്കര്‍, ഫ്രാന്‍സിസ് തോമസ്സ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെഴുതുന്നു. സുജിത്ത് വാസുദേവ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
സംഗീതം-ജെയ്‌സ്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-പ്രേം ലാല്‍ കെ കെ,ലൈന്‍ പ്രൊഡ്യൂസര്‍-ദിലീപ് എടപ്പറ്റ, പ്രൊഡക്ഷന്‍ ഡിസൈനര്‍-ബാദുഷ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജിനു പി കെ, ഷൈന്‍ സി സി, കല-ജയന്‍ ക്രയോണ്‍, മേക്കപ്പ്-രഞ്ജിത്ത്, വസ്ത്രാലങ്കാരം-സ്റ്റെഫി സേവ്യര്‍,സ്റ്റില്‍സ്-വിഷ്ണു എസ് രാജന്‍, പരസ്യകല-ഓള്‍ഡ് മങ്ക്, അസോസിയേറ്റ് ഡയറക്ടര്‍-അജിത്ത് മാമ്പുള്ളി, സേതുനാഥ് പത്മകുമാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍-അരുണ്‍ ഉടുമ്പന്‍ചോല വിനേഷ് വിശ്വനാഥ്, പ്രൊഡ്കഷന്‍ എക്‌സിക്യൂട്ടീവ്-ജെമീഷ് ജോസ്, റിനോയ് ചന്ദ്രന്‍, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News