കേന്ദ്രസര്‍ക്കാര്‍ പാപ്പരാകുന്ന അവസ്ഥയില്‍; ഗുരുതരമായ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ശ്രമം: യശ്വന്ത് സിന്‍ഹ

അഹമ്മദാബാദ്: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന യശ്വന്ത് സിന്‍ഹ.

കേന്ദ്രസര്‍ക്കാര്‍ പാപ്പരാകുന്ന അവസ്ഥയുടെ വക്കിലാണ്. ഗുരുതരമായ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള മോഡിയുടെ തന്ത്രമാണ് പൗരത്വ നിയമ ഭേദഗതിയെന്നും അദ്ദേഹം ആരോപിച്ചു.

സമ്പദ് വ്യവസ്ഥയിലെ പ്രശ്‌നങ്ങള്‍ അവഗണിച്ച കേന്ദ്രസര്‍ക്കാര്‍ കണക്കുകളില്‍ കൃത്രിമംകാട്ടി എല്ലാം ശരിയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നത്. സവാളയുടെയും ഉരുളക്കിഴങ്ങിന്റെയും വില കുതിച്ചുയര്‍ന്നതോടെ പണപ്പെരുപ്പം വര്‍ധിച്ചു.

ഗ്രാമപ്രദേശങ്ങളിലെ ജനങ്ങള്‍ നേരിട്ടിരുന്ന ദുരിതം നോട്ട് അസാധുവാക്കല്‍ നടപടിയോടെ നഗരങ്ങളിലേക്കും വ്യാപിച്ചു. ഇപ്പോള്‍ എല്ലാ മേഖലകളിലും പ്രതിസന്ധിയാണ്. അസമിലെ അനുഭവം കണക്കിലെടുത്താല്‍ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കാന്‍ പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News