
സൂപ്പര്‍ ഹിറ്റായ ഇതിഹാസ എന്ന ചിത്രത്തിനു ശേഷം എ ആര്‍ കെ മീഡിയയുടെ ബാനറില്‍ രാജേഷ് അഗസ്റ്റിന്‍ നിര്‍മ്മിക്കുന്ന ‘ മറിയം വന്നു വിളക്കൂതി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ ലുക്ക് പോസ്റ്റര്‍ യുവ നടന്മരായ ആസിഫ് അലി,സണ്ണി വെയ്ന്‍ എന്നിവര്‍ തങ്ങളുടെ ഫേസ് ബുക്കിലൂടെ പ്രകാശനം ചെയ്തു.
നേരം പ്രേമം എന്നി ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയരായ സിജു വിത്സന്‍,കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ്മ,അല്‍ത്താഫ് സലീം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജെനിത് കാച്ചപ്പിള്ളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മറിയം വന്നു വിളക്കൂതി ‘ജനുവരി 31ന് ശ്രീ സെന്തില്‍ പിക്‌ച്ചേഴ്‌സ് പ്രദര്‍ശനത്തിനെത്തുന്നു.
ബൈജു സന്തോഷ്,സിദ്ധാര്‍ത്ഥ് ശിവ, ബേസില്‍ ജോസഫ്, ഷിയാസ് എം എ, ബിനു അടിമാലി, ഐറിന്‍ മിഹാല്‍ കൊവിച്ച്, ഫാജിത, സേതുലക്ഷ്മി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
സിനോജ് പി അയ്യപ്പന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.വിനായക് ശശികുമാര്‍, ഇംമ്പാച്ചി,
സന്ധൂപ് നാരായണന്‍ , മുരളി കൃഷ്ണന്‍ എന്നിവരുടെ വരികള്‍ക്ക് വസീം-മുരളി സംഗീതം പകരുന്നു.
പ്രൊഡ്കഷന്‍ കണ്‍ട്രോളര്‍-അനീഷ് പെരുംമ്പിലാവ്,എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍-ജിഷ്ണു വിജയന്‍, ലൈന്‍ പ്രൊഡ്യുസര്‍-ഷിബിന്‍ ഷാഹുല്‍,കല-മനു ജഗദ്,മേക്കപ്പ്-റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം-വൈശാഖ് രവി, എഡിറ്റര്‍-അപ്പു ഭട്ടതിരി,സ്റ്റില്‍സ്-ഷാജി ആറ്റിങ്ങല്‍,നിജയ് ജയന്‍,പരസ്യക്കല-ഓള്‍ഡ് മങ്കസ്, ശബ്ദലേഖനം-ഷിജിന്‍-ഫസല്‍, അസോസിയേറ്റ് റൈറ്റര്‍-അരുണ്‍ പാടത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ജയന്‍ നമ്പ്യാര്‍,പ്രൊഡ്കഷ്ന്‍ എക്‌സിക്യൂട്ടീവ്-അഭിലാഷ് പൈങ്ങോട്,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here