പ്രകൃതിയും മനുഷ്യനുമായുള്ള ബന്ധവും ബുദ്ധ ഭാവങ്ങളെയും കോർത്തിണക്കിയ ചിത്രപ്രദർശനത്തിന് കൊല്ലത്ത് തുടക്കമായി

പ്രകൃതിയും മനുഷ്യനുമായുള്ള ബന്ധവും ശ്രീ ബുദ്ധന്റെ വിവിധ ഭാവങ്ങളെയും കോർത്തിണക്കിയ ചിത്ര പ്രദർശനം കൊല്ലം പബ്ലിക്ക് ലൈബ്രറി ആർട്ട് ഗ്യാലറിയില്‍ തുടങ്ങി.

മാവേലിക്കര രാജാരവിവർമ്മ ഫൈൻ ആർട്സ് കോളജ് പ്രില്‍സിപ്പല്‍ ആ‌ർ ശിവരാജനാണ് ചിത്രകാരൻ.
ആത്മസംതൃപ്തി പരസ്നേഹം ശാന്തി എന്നിവകളുടെ ഓർമ്മപ്പെടുത്തലുകളുമായി ഗൗതമബുദ്ധന്‍റെ ആശയങ്ങള്‍ നിറഞ്ഞ് നില്‍ക്കുന്ന ചിത്രങ്ങള്‍ ആസ്വാദകർക്ക് പുതിയ അനുഭവമാണ് നല്‍കുന്നത്.

ഈ ചിത്രങ്ങളിലൂടെ കാഴ്ചകാരന് ശ്രീബുദ്ധന്റെ ദർശനങൾ മനസ്സിലാക്കി കൊടുക്കുകയാണ് ചിത്രകാരന്‍റെ ലക്ഷ്യം. ഭൂമിയില്‍ മുൻപ് ഉണ്ടായിരുന്ന പ്രകൃതി സൗഭാഗ്യങ്ങളെ കുറിച്ചുള്ളതാണ് പണ്ടോരിക്കല്‍ എന്ന പേരിലുള്ള രണ്ടാമത്തെ സിരിസ്.

ജീവിതത്തെ കുറിച്ച് പറയുന്നതാണ് മൂന്നാമത്തെ ലൈഫ് എന്ന് പേരിലുള്ള സീരിസ്.  ആകെ ഇരുപത്തിഒന്ന് ചിത്രങ്ങളാണ് പ്രദർശനത്തിൽ. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ആത്മബന്ധമാണ് ചിത്രം പറയുന്നതെന്ന് ബുദ്ധ ഗവേഷകൻ അഡ്വകേറ്റ് വെളിയം കെ.എസ്. രാജീവ് പറഞ്ഞു.

ഓയില്‍ ജലഛായം ആക്രലിക്ക് എന്നിവ ഉപയോഗിച്ച് വരച്ചിട്ടുള്ളതാണ് ചിത്രങ്ങള്‍. പ്രദർശനം ഇരുപതിന് അവസാനിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel