‘മോഹിനിയാട്ടത്തിന്‍റെ അമ്മ’; കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെ കാലാ ജീവിതം ഡോക്യുമെന്‍ററിയാകുന്നു

കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ; മോഹിനിയാട്ടത്തിന്‍റെ കരുത്ത്. ആ കാലാ ജീവിതത്തിന്‍റെ അപ്രകാശിത ആത്മകഥയിലേക്കും നടനവഴിയിലേക്കും വിരല്‍ചൂണ്ടുകയാണ് വിനോദ് മങ്കര ഒരുക്കിയ മോഹിനിയാട്ടത്തിന്‍റെ അമ്മ എന്ന ഡോക്യുമെന്‍ററി. കല്യാണിക്കുട്ടിയമ്മയുടെ മക്കളും ചെറുമകളുമടക്കം ഡോക്യുമെന്‍ററിയുടെ ഭാഗമാണ്.

മോഹിനിയാട്ടം ഇന്നത്തെ രൂപത്തിലാക്കിത്തീർത്തതിൽ പ്രധാന പങ്ക് വഹിച്ചത് കല്യാണിക്കുട്ടിയമ്മയാണ്. മോഹിനിയാട്ടത്തിന്‍റെ അമ്മ എന്ന് അറിയപ്പെടുമ്പോഴും കല്യാണിക്കുട്ടി അമ്മയുടെ കഴിവും പ്രയത്നവുമെല്ലാം ചരിത്രം വേണ്ടിടത്ത് അടയാളപ്പെടുത്തിയോ എന്ന ചോദ്യമാണ് മദര്‍ ഒാഫ് മോഹിനിയാട്ടം എന്ന ഡോക്യുമെന്‍ററി ഉന്നയിക്കുന്നത്

ദേവദാസികളുടെയും തേവിടിശിയാട്ടത്തിന്‍റേയും ഭാഗമായി മോഹിനിയാട്ടം അടയാളപ്പെട്ടിരുന്ന കാലത്തു നിന്ന് അതേ കലയുെട പുതുചരിത്ര രചനയില്‍ കല്യാണിക്കുട്ടിയമ്മയുടെ പങ്കും അവരുടെ അപ്രകാശിത ആത്മകഥയെക്കുറിച്ചുള്ള സൂചനകളും വിനോദ് മങ്കരയുടെ ഡോക്യുമെന്‍ററി പങ്കുവയ്ക്കുന്നു.

സമൂഹം വലിയ രീതിയിലൊന്നും മോഹിനിയാട്ടത്തോട് െഎക്യപ്പെടാതിരുന്ന കാലത്ത് ജീവിതം തന്നെ മോഹിനിയാട്ടത്തിന് സമര്‍പിച്ച മുത്തശ്ശിയോടുള്ള സ്നേഹവും ബഹുമാനവുമൊക്കെയാണ് സ്മിത രാജന്‍ എന്ന ചെറുമകളെ മദര്‍ ഒാഫ് മോഹിനിയാട്ടത്തിന്‍റെ നിര്‍മാണത്തിലേക്ക് എത്തിച്ചത്.

സ്മിത തന്നെയാണ് തന്‍റെ അമ്മമ്മയുടെ ജീവിതം ഡോക്യുമെന്‍ററിയിൽ പകർത്തിയാടുന്നത്. നിറ സദസ്സിലായിരുന്നു തിരുവനന്തപുരത്ത് മോഹിനിയാട്ടത്തിന്‍റെ അമ്മയുടെ പ്രിവ്യ നടന്നത്. കല്യാണിക്കുട്ടിയമ്മയ്ക്ക് ലഭിക്കാതെ പോയ അംഗീകാരം കൂടിയായി മാറി ഡോക്യുമെന്‍ററി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News