കെപിസിസി പുനസംഘടന; സത്യവാങ്ങ് മൂലം നല്‍കാന്‍ 3 മാസം കൂടി വേണം; കേസില്‍ കോണ്‍ഗ്രസിന്‍റെ ഒളിച്ച്കളി

ഭരണഘടന വിരുദ്ധമായ കെപിസിസി പുനസംഘടനക്കെതിരെ മുന്‍സിഫ് കോടതിയില്‍ നല്‍കിയ കേസില്‍ കോണ്‍ഗ്രസിന്‍റെ ഒളിച്ച്കളി. സത്യവാങ്ങ് മൂലം നല്‍കാന്‍ ഇനിയും മൂന്ന് മാസങ്ങള്‍ കൂടി വേണമെന്ന് കെപിസിസിയുടെ അഭിഭാഷകന്‍. കേസ് പരിഗണിക്കാന്‍ ഏപ്രിലേക്ക് മാറ്റി. തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി കെപിസിസി പുനസംഘടിപ്പിച്ചാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് കേസിലെ പരാതിക്കാരനായ വിഎന്‍ ഉദയകുമാര്‍ മുന്നറിപ്പ് നല്‍കി

കെപിസിസിയുടെ ജംബോ പട്ടികയെ ചൊല്ലി തര്‍ക്കം മുറുകുന്ന ഘട്ടത്തിലാണ് കര്‍ഷക കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്‍റ് വി എന്‍ ഉദയകുമാര്‍ തിരുവനന്തപുരം മുന്‍സിഫ് കോടതിയെ സമീപിച്ചത്.

കോണ്‍ഗ്രസിന്‍റെ തിരഞെടുപ്പ് ചട്ട പ്രകാരം പിസിസി ഭാരവാഹികളുടെ എണ്ണം 41 കൂടാന്‍ പാടില്ല. പുനസംഘടനയുടെ പ്രാഥമികപട്ടികയില്‍ 117 പേര്‍ ഇടം പിടിച്ചരുന്നു , ഇത് ഭരണഘടനാ വിരുദ്ധമാണെന്നും, തടയണം എന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

മുല്ലപളളിക്ക് നോട്ടീസ് അയച്ച കോടതി ഇന്നലെ സത്യവാങ്ങ്മൂലം എ‍ഴുതി സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. സത്യവാങ്ങ് മൂലം നല്‍കാന്‍ ഇനിയും മൂന്ന് മാസങ്ങള്‍ കൂടി വേണമെന്ന് കെസിസിസിക്ക് വേണ്ടി ഹാജരായ അഭിഭാഷകന് കോടതിയോട് ആവശ്യപ്പെട്ടു‍. കേസ് പരിഗണിക്കുന്നത് ഏപ്രിലേക്ക് മാറ്റി.

തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ജംബോ പട്ടികയാണ് പുറത്ത് വരുന്നതെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് കേസിലെ പരാതിക്കാരനും കര്‍ഷക കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്‍റുമായ വിഎന്‍ ഉദയകുമാര്‍ മുന്നറിപ്പ് നല്‍കി

കെപിസിസി ഭാരവാഹിപട്ടിക 41 ല്‍ കൂടാന്‍ പാടില്ലെന്ന മുല്ലപളളിയുടെ പിടിവാശിക്ക് പിന്നില്‍ മുന്‍സിഫ് കോടതിയിലെ ഈ കേസാണ് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News