രഞ്ജി ട്രോഫി; കേരളം ഇന്ന് രാജസ്ഥാനെ നേരിടും

രഞ്ജി ട്രോഫിയിൽ കേരളം ഇന്ന് രാജസ്ഥാനെ നേരിടും. സീസണിലെ കേരളത്തിന്റെ അവസാന ഹോം മത്സരമാണ് .കഴിഞ്ഞ മത്സരത്തിലെ വിജയം തുടരാനാകുമെന്ന ആത്മവിശ്വാസത്തിലാവും കേരളം ഇറങ്ങുക.

തിരുവനന്തപുരം സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടിലാണ്‌ കളി. കഴിഞ്ഞ മത്സരത്തിൽ പഞ്ചാബിനെതിരെ മികച്ച പ്രകടനം കാഴ്ചവച്ച കേരളം 21 റണ്ണിന് ജയിച്ചിരുന്നു. എലൈറ്റ് ഗ്രൂപ്പിൽ പതിനാലാം സ്ഥാനത്താണ് കേരളം. അഞ്ച് കളിയിൽ ഒമ്പത് പോയിന്റ്‌. ഇനിയുള്ള തോൽവികൾ പുറത്തേക്കുള്ള വഴിയാകും.

സീസണിലെ ആദ്യ മത്സരത്തിൽ ഡൽഹിയോട് സമനില വഴങ്ങിയാണ് തുടങ്ങിയത്. തുടർന്ന്‌ ബംഗാളിനോടും ഗുജറാത്തിനോടും തോറ്റു. നാലാം മത്സരത്തിൽ ഹൈദരാബാദിനോടും പരാജയം. പഞ്ചാബിനെതിരെയുള്ള മികച്ച വിജയം തിരിച്ചുവരവായി. പരിക്കേറ്റ റോബിൻ ഉത്തപ്പയ്‌ക്ക്‌ പകരം റോഹൻ കുന്നുമ്മൽ കളിക്കും.

3 തോൽവിയും 1 ഒരു സമനിലയും 1 ജയവുമായി 9 ത് പോയിന്റോടെ ഗ്രൂപ്പിൽ 14 ആം സ്ഥാനത്താണ് കേരളം. അതെ സമയം 3 തോൽവിയും 1 സമനിലയുമായി 18 സ്ഥാനത്താണ് രാജസ്ഥാൻ. ഇനിയുള്ള മത്സരങ്ങൾ വിജയിച്ചാൽ മാത്രമെ കേരളത്തിന് ടൂർണമെന്റിൽ തുടരാനാകു.

ടീം: സച്ചിൻ ബേബി (ക്യാപ്റ്റൻ), എസ് മിഥുൻ, രോഹൻ പ്രേം, റോഹൻ കുന്നുമ്മൽ, ജലജ് സക്‌സേന, ബേസിൽ തമ്പി, വിഷ്ണു വിനോദ്, അക്ഷയ് ചന്ദ്രൻ, കെ എം ആസിഫ് , എം ഡി നിധീഷ്, പി രാഹുൽ, അസറുദ്ദീൻ, സിജോമോൻ ജോസഫ്, സൽമാൻ നിസാർ, വിനൂപ് മനോഹരൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here