ധനരാജിന്റെ കുടുംബത്തെ സഹായിക്കാനായി സംഘടിപ്പിക്കുന്ന സ്നേഹ ഗോൾ- സെലിബ്രിറ്റി ഫുട്ബോൾ മത്സരം ഇന്ന്

ഫുട്ബോൾ മത്സരത്തിനിടെ കുഴഞ്ഞ് വീണ് മരിച്ച ഫുട്ബോൾ താരം ധനരാജിന്റെ കുടുംബത്തെ സഹായിക്കാനായി സംഘടിപ്പിക്കുന്ന സ്നേഹ ഗോൾ- സെലിബ്രിറ്റി ഫുട്ബോൾ മത്സരം ഇന്ന്. പാലക്കാട് നൂറണി സിന്തറ്റിക് സ്റ്റേഡിയത്തിലാണ് മത്സരം. പാലക്കാട് ജില്ലാ ഫുട്ബോൾ അസോസിയേഷനും സംസ്ഥാന സ്പോർട്സ് കൗൺസിലുമാണ് മത്സരം സംഘടിപ്പിക്കുന്നത്.

ധനരാജ് ബൂട്ടണിഞ്ഞ ഈസ്റ്റ് ബംഗാൾ, മുഹമ്മദൻസ് സ്പോർട്ടിംഗ്, വിവാ കേരള, മോഹൻ ബഗാൻ ടീമുകളുടെ ജഴ്സിയണിഞ്ഞ് ഇന്ത്യൻ ഫുട്ബോളിലെ അതികായർ മത്സരത്തിൽ അണിനിരക്കും. ബെയ്ച്ചുങ്ങ് ബൂട്ടിയ, ഐ എം വിജയൻ, ജോപോൾ അഞ്ചേരി, ഷറഫലി, സി വി പാപ്പച്ചൻ, ആസിഫ് സഹീർ, ഷറഫലി തുടങ്ങി ധനരാജിനൊപ്പം പന്തു തട്ടിയ വരുൾപ്പെടെ ഇന്ത്യയിലെ പ്രമുഖ താരങ്ങൾ സെലിബ്രിറ്റി ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കും.

ക്ലബുകളിൽ ധനരാജ് ധരിച്ചിരുന്ന അതേ നമ്പർ ജഴ്സിലായിരിക്കും താരങ്ങൾ കളത്തിലിറങ്ങുന്നത്. സെലിബ്രിറ്റി ഫുട്ബോൾ മത്സരത്തിൽ ടിക്കറ്റ് വരുമാനത്തിലൂടെയും സംഭാവനയിലൂടെയും ലഭിക്കുന്ന പണം സമാഹരിച്ച് ഭാര്യയും 2 വയസ്സുള്ള കുട്ടിയുമടങ്ങുന്ന കുടുംബത്തിന് കൈമാറും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here