കേരള ഗവർണർ രാജ്യത്തെ ഭരണഘടന തീർച്ചയായും വായിക്കണം; കപിൽ സിബൽ

കേരള ഗവർണർ രാജ്യത്തെ ഭരണഘടന തീർച്ചയായും വായിക്കണമെന്ന്‌ മുതിർന്ന കോൺഗ്രസ്‌ നേതാവ്‌ കപിൽ സിബൽ. കേരള ലിറ്ററേച്ചർ ഫെസ്‌റ്റിവലിൽ കൈരളി ടിവി എംഡി പ്രവർത്തകൻ ജോൺ ബ്രിട്ടാസുമായി നടത്തിയ സംവാദത്തിലായിരുന്നു കപിലിന്റെ പരാമർശം.

ഗവർണറുടെ പ്രവർത്തനം സുഗമമാക്കാൻ മാർഗനിർദേശം പുറപ്പെടുവിക്കുന്നത്‌ നന്നാകും. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിൽ യോജിച്ചുള്ള പ്രക്ഷോഭം ആവശ്യമില്ല.

കേരളത്തിലെ ഇരു മുന്നണികളും ബിജെപിക്ക്‌ എതിരെ പ്രക്ഷോഭം നടത്തുന്നുണ്ട്‌. ജെഎൻയു ഉൾപ്പെടെയുള്ള വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക്‌ രാഷ്‌ട്രീയ അജൻഡയില്ല.

സ്വപ്‌നങ്ങളുടെ വിൽപ്പനക്കാരാണ്‌ നരേന്ദ്രമോഡി. പതിനായിരംരൂപപോലും വാർഷിക വരുമാനമില്ലാത്തവരെ പലതും വാഗ്‌ദാനം നൽകി പ്രലോഭിപ്പിച്ചാണ്‌ മോഡി അധികാരത്തിലേറിയത്‌. 15ലക്ഷം രൂപ ജനങ്ങളുടെ അക്കൗണ്ടിൽ വരുമെന്ന പ്രധാനമന്ത്രി നൽകിയ സ്വപ്‌നം ആരും മറന്നിട്ടില്ല.

രാജ്യത്ത്‌ സാമ്പത്തികമാന്ദ്യം വളരെ രൂക്ഷമാണ്‌. എന്നാൽ ഇത്‌ സംബന്ധിച്ച്‌ എവിടെയും ചർച്ചയില്ലെന്നും സിബൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here