സംസ്ഥാന സര്‍ക്കാരിനോട് ഗവര്‍ണര്‍ വിശദീകരണം തേടി

പൗരത്വ നിയമ ഭേദഗതിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ചതില്‍ സംസ്ഥാന സര്‍ക്കാരിനോട് ഗവര്‍ണര്‍ വിശദീകരണം തേടി. ചീഫ് സെക്രട്ടറിയോടാണ് വിശദീകരണം ആരാഞ്ഞത്. സുപ്രീംകോടതിയെ സമീപിക്കാനിടയായ സാഹചര്യം എന്തായിരുന്നു എന്ന് വ്യക്തമാക്കണം എന്നാവശ്യപ്പെട്ടാണ് കത്ത്. സർക്കാർ ഉടൻ കത്തിന് മറുപടി നൽകും.

പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ സ്യൂട്ട് ഹര്‍ജി ഫയൽ ചെയ്ത നടപടിയിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരണം തേടിയത്. സുപ്രീംകോടതിയെ സമീപിക്കാനിടയായ സാഹചര്യം എന്തായിരുന്നു എന്ന് വ്യക്തമാക്കണം, ചട്ടമനുസരിച്ച് ഇത്തരമൊരു നടപടിക്ക് മുമ്പ് ഗവര്‍ണറെ അറിയിക്കണമെന്നും സർക്കാരിനോട് വിശദീകരണം ചോദിച്ചുള്ള കത്തില്‍ പറയുന്നു.

റൂൾസ ്ഓഫ് ബിസിനസ് അനുസരിച്ച് കേന്ദ്ര നിയമത്തിനെതിരെ കോടതിയെ സമീപിക്കുമ്പോൾ ഗവര്‍ണറെ അറിയിക്കേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഉണ്ടെന്നാണ് ആരിഫ് മുഹമ്മദ് ഖാന്‍റെ വാദം.

ഏറ്റവും വേഗത്തില്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും ചീഫ് സെക്രട്ടറിക്കയച്ച കത്തില്‍ ആവശ്യപ്പെടുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ചത് ഭരണഘടനാലംഘനമാണെന്നും വിശദീകരണം തേടുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഗവർണർ വിശദീകരണ തേടുകയാണെങ്കിൽ സർക്കാർ കാര്യങ്ങൾ വിശദീകരിക്കുമെന്ന് നിയമമന്ത്രി എ.കെ ബാലൻ വ്യക്തമാക്കിയിരുന്നു.

ഭരണഘടനയുടെ അനുഛേതം131 എന്നത് സംസ്ഥാനത്തിനുള്ള അധികാരമാണ്. അതു ഉപയോഗിച്ചാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതെന്നും ഗവർണറുടെ അധികാരത്തിന്മേലുള്ള കടന്നു കയറ്റമില്ല ഇതെന്നുമാണ് സർക്കാർ നിലപാട്. കാര്യ കാരണങ്ങൾ വ്യക്തമാക്കി കൊണ്ട് സംസ്ഥാന സർക്കാർ ഉടൻ വിശദീകരണത്തിന് മറുപടി നൽകും.

ഗവർണർക്കുള്ള തെറ്റിധാരണകൾ തിരുത്തി മുന്നോട്ട് പോകണമെന്നതാണ് സർക്കാർ നിലപാടും.ഗവര്‍ണര്‍ വിശദീകരണം തേടിയാല്‍ നല്‍കുമെന്ന് തോമസ് ഐസകും ഇന്നലെ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News