നിയമസഭയേയും സര്‍ക്കാരിനേയും അവഹേളിക്കാനുള്ളതല്ല ഗവര്‍ണ്ണര്‍ പദവി: കോടിയേരി ബാലകൃഷ്ണന്‍


ഗവര്‍ണ്ണര്‍ക്കെതിരെ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തിരഞ്ഞെടുക്കപ്പെട്ട നിയമസഭയേയും സര്‍ക്കാരിനേയും അവഹേളിക്കാനുള്ളതല്ല ഗവര്‍ണ്ണര്‍ പദവിയെന്ന് കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനിയില്‍ എ‍ഴുതിയ ലേഖനത്തില്‍ വിമര്‍ശിക്കുന്നു.

കേന്ദ്ര സര്‍ക്കാരിന്‍റെ പ്രീതിയ്ക്ക് വേണ്ടിയാണ് സംസ്ഥാന ഗവര്‍ണ്ണറുടെ അനാവശ്യ ഇടപെടലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി ചൂണ്ടികാട്ടുന്നു.

പൗരത്വ നിയമഭേദഗതിക്കെതിരായി കേരളം നടത്തുന്ന നിയമപോരാട്ടങ്ങളെ ചോദ്യം ചെയ്യുന്ന ഗവര്‍ണ്ണര്‍ മുഹമ്മദ് ആരിഫ് ഖാനെതിരെ വലിയ വിമര്‍ശനമാണ് പൊതുസമൂഹത്തില്‍ ഉയരുന്നത്.ഈ പശ്ചാത്തലത്തിലാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ലേഖനം.

പൗരത്വ നിയമഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിയമസഭ പ്രമേയം പാസാക്കി.ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചു.

ഇതെല്ലാം ഭരണഘടനാനനുസൃതമാണ്. പക്ഷെ കേന്ദ്രം ഭരിക്കുന്നവരുടെ പ്രീതിയ്ക്കായി ഇതിനെയെല്ലാം എതിര്‍ക്കുകയാണ് ഗവര്‍ണ്ണറെന്ന് കോടിയേരി ബാലകൃഷ്ണന്‍ ചൂണ്ടികാട്ടുന്നു.

അനാവശ്യ ഇടപെടലുകളും അനുചിത അഭിപ്രായ പ്രകടനങ്ങളുമായി ഗവര്‍ണ്ണര്‍ മുഹ്മദ് ആരിഫ്ഖാന്‍ നടത്തുന്നത്. ജനങ്ങള്‍ തിരഞ്ഞെടുത്ത നിയമസഭയേയും സര്‍ക്കാരിനേയും അവഹേളിക്കാനുള്ള അധികാര സ്ഥാനമല്ല ഗവര്‍ണ്ണര്‍ പദവിയെന്ന കാര്യം മുഹമ്മദ് ആരിഫ് ഖാന്‍ മറക്കുകയാണന്നും കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനിയില്‍ എ‍ഴുതിയ ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.

എല്ലാ ഭരണഘടനാ സ്ഥാപനങ്ങളേയും ഹിന്ദുത്വത്തിന് കീ‍ഴ്പ്പെടുത്താനുള്ള പ്രവണത അപകടകരമായി വളര്‍ന്നിരിക്കുന്നു.

ഇതിനെ ജനകിയമായി പ്രതിരോധിക്കേണ് ആവിശ്യകതയും സിപിഐഎം സംസ്ഥാന സെക്രട്ടറി എടുത്ത് പറയുന്നു.

പൗരന് നല്‍കുന്ന മൗലിക അവകാശങ്ങള്‍ പോലും മതത്തിന്‍റെ അടിസ്ഥാനത്തില്‍ വിഭജിക്കുകയെന്നത് ആര്‍എസ്എസ് അജണ്ടയാണന്നും കോടിയേരി ബാലകൃഷ്ണന്‍ ലേഖനത്തിലൂടെ ഓര്‍മ്മിപ്പിക്കുന്നു.
ന്യൂസ് ഡസ്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here