ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന പരമ്പര; ‘ഫൈനൽ’ പകൽ 1.30 ന്

ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ ഇന്ന്‌ തീരുമാനം. ഇന്ത്യ – ഓസ്‌ട്രേലിയ ഏകദിന ക്രിക്കറ്റ്‌ പരമ്പര വിജയികളെ ഇന്നറിയാം. മുംബൈയിൽ നിശബ്ദരായി കീഴടങ്ങിയ ഇന്ത്യ രാജ്‌കോട്ടിൽ 36 റൺ ജയവുമായി മടങ്ങിവന്നു. മൂന്ന്‌ മത്സര പരമ്പരയിലെ ‘ഫൈനൽ’ പകൽ 1.30നാണ്‌. പരിക്കേറ്റ ശിഖർ ധവാനും രോഹിത്‌ ശർമയും ഋഷഭ്‌ പന്തും കളിക്കുന്ന കാര്യം ഉറപ്പിച്ചിട്ടില്ല. വേഗത്തിൽ ആരോഗ്യം വീണ്ടെടുക്കുന്നുവെന്നാണ്‌ ബിസിസിഐ വിശദീകരണം.

ബംഗളൂരുവിൽ ഏറെ ആശ്വാസത്തോടെയാണ്‌ ഇന്ത്യ ഇറങ്ങുന്നത്‌. ഒന്നാം മത്സരത്തിൽ ഓസീസിന്‌ മുന്നിൽ പകച്ച വിരാട്‌ കോഹ്‌ലിയും കൂട്ടരും രാജ്‌കോട്ടിൽ തിരിച്ചുവന്നു. ബാറ്റിങ് നിരയിലെ പരീക്ഷണങ്ങൾ ഒഴിവാക്കി. കോഹ്‌ലി മൂന്നാം നമ്പറിലും ലോകേഷ്‌ രാഹുൽ അഞ്ചാം നമ്പറിലും കളത്തിൽ എത്തി. ശിഖർ ധവാൻ (96) തുടക്കമിട്ട റൺവേട്ട കോഹ്‌ലിയും (78) രാഹുലും (80) അവസാനിപ്പിച്ചു. അഞ്ചാമനായ രാഹുലിന്റെ പ്രകടനമാണ്‌ ഇന്ത്യയെ 300 കടത്തിയത്‌. ഓസീസ്‌ ബൗളർമാരെ തലങ്ങുംവിലങ്ങും പായിച്ച്‌ രാഹുൽ ഒന്നാന്തരം കളി പുറത്തെടുത്തു.

ബൗളർമാരും മികവ്‌ വീണ്ടെടുത്തു. ഒറ്റ വിക്കറ്റേ നേടിയുള്ളുവെങ്കിലും ജസ്‌പ്രീത്‌ ബുമ്രയുടെ പ്രകടനം കളി മാറ്റിമറിച്ചു. ബുമ്രയുടെ ആദ്യ സ്‌പെല്ലുകളിൽ ഓസീസ്‌ മുൻനിര വിയർത്തു. കുൽദീപ്‌ യാദവും മുഹമ്മദ്‌ ഷമിയും നിർണായക സമയങ്ങളിൽ വേഷം ഭംഗിയാക്കി.

മധ്യനിര ബാറ്റ്‌സ്‌മാൻമാർ പാളിയതാണ്‌ ഓസീസിന്‌ തിരിച്ചടിയായത്‌. പേസർമാരും മങ്ങി. കെയ്‌ൻ റിച്ചാർഡ്‌സണ്‌ പകരം പീറ്റർ ഹാസെൽവുഡ്‌ വന്നേക്കും. ആഷ്‌ടൺ ആഗറിനെ മാറ്റി ഡി ആർച്ച്‌ ഷോർട്ടിനെയും കളിപ്പിച്ചേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News