കൊച്ചി മെട്രോയുടെ പില്ലറുകള്‍ക്കിടയില്‍ കുടുങ്ങിയ പൂച്ചയെ രക്ഷപ്പെടുത്തി; സർവ്വീസ്‌ പുനരാരംഭിച്ചു

കൊച്ചി > കൊച്ചി മെട്രോയുടെ പില്ലറുകള്‍ക്കിടയില്‍ കുടുങ്ങിയ പൂച്ചയെ രക്ഷപ്പെടുത്തി. ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് പൂച്ചയെ രക്ഷിച്ചത്. കഴിഞ്ഞ ആറുദിവസമായി പൂച്ച പില്ലറുകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.

വൈറ്റില ഫാഷന്‍ മാര്‍ബിളിന് മുന്നിലായി റോഡില്‍ നിന്ന് നാല്‍പ്പതടി ഉയരത്തില്‍ മെട്രോ റെയിലിന്റെ തൂണിന് മുകളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു പൂച്ച. ഇത്രയും ദിവസമായി വെള്ളമോ ഭക്ഷണമോ കിട്ടാതെ, വെയിലും മഞ്ഞുമേറ്റ് അവശനിലയിലായിരുന്നു.

എങ്ങനെയാണ് പൂച്ച ഇതിന്റെ മുകളില്‍ എത്തിയതെന്ന് വ്യക്തമല്ല. ആറുദിവസം മുമ്പ് രാവിലെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ടാണ് സമീപത്തെ കച്ചവടക്കാരും യാത്രക്കാരും പൂച്ചക്കുട്ടി എവിടെയാണെന്നുള്ള അന്വേഷണമാരംഭിച്ചത്. തൂണിനു മുകളില്‍ പൂച്ചക്കുട്ടിയെ കണ്ടെത്തിയതിനെത്തുടര്‍ന്ന് സമീപത്തെ കട ഉടമകള്‍ അഗ്‌നിരക്ഷാസേനയെ വിളിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News