മാനുഷികമൂല്യങ്ങളോടുള്ള പ്രതിബദ്ധത പോരാട്ടത്തിന്റെ ഊര്‍ജം: മുഖ്യമന്ത്രി

മാനുഷികമൂല്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളണമെന്ന പ്രതിബദ്ധതയാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പോരാട്ടത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ കേരളത്തെ പ്രേരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യന്‍ എക്സ്പ്രസില്‍ പ്രസിദ്ധീകരിച്ച ദീര്‍ഘലേഖനത്തിലാണ് മുഖ്യമന്ത്രി പൗരത്വ ഭേദഗതി നിയമം, പൗരത്വരജിസ്റ്റര്‍, ജനസംഖ്യാ രജിസ്റ്റര്‍ വിഷയങ്ങളില്‍ കേരളത്തിന്റെ നിലപാട് വ്യക്തമാക്കിയത്.

”കേരളം സാമുദായിക മൈത്രിക്ക് പേരുകേട്ട നാടാണ്. മതത്തിന്റെയോ ജന്മദേശത്തിന്റെയോ പേരില്‍ ആര്‍ക്കുനേരെയും വിവേചനം കാട്ടുന്ന ശീലം കേരളത്തിനില്ല. എല്ലാ വിഭാഗങ്ങളിലുമുള്ള ജനങ്ങളും ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങുന്നതുകൊണ്ടാണ് കേരളത്തിന് വലിയ വികസനനേട്ടങ്ങള്‍ സ്വന്തമാക്കാനായത്. ശാസ്ത്രീയമനോഭാവം ഉയര്‍ത്തിപ്പിടിച്ച് ശാസ്ത്ര, സാങ്കേതിക ഇടപെടലുകളിലൂടെ പുരോഗതി കൈവരിക്കാനാണ് കേരളം എന്നും പ്രയത്‌നിച്ചിട്ടുള്ളത്. അനീതിയെ ശക്തമായി പ്രതിരോധിക്കുകയും എല്ലായിപ്പോഴും സഹായഹസ്തം നീട്ടുകയും ചെയ്യുന്നത് കേരളത്തിന്റെ സ്വഭാവമാണ്.

നവോത്ഥാന പ്രസ്ഥാനങ്ങളും പുരോഗമനപോരാട്ടങ്ങളും അവകാശങ്ങള്‍ക്കായി നിവര്‍ന്നുനില്‍ക്കാനാണ് കേരളത്തെ പഠിപ്പിച്ചിട്ടുള്ളത്. ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് റിപ്പബ്ലിക് ദിനത്തില്‍ കേരളം മനുഷ്യച്ചങ്ങല തീര്‍ക്കുന്നത്”- മുഖ്യമന്ത്രി പറഞ്ഞു.വിവേചനപരമായ പൗരത്വ ഭേദഗതി നിയമത്തെ മുഖ്യമന്ത്രി ലേഖനത്തില്‍ രൂക്ഷമായി വിമര്‍ശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News