ലൗജിഹാദ്; സിറോ മലബാര്‍ സഭയുടെ നിലപാട് പുനപരിശോധിക്കണം: എ എ റഹീം

കൊച്ചി: ലൗജിഹാദുമായി ബന്ധപ്പെട്ട് സിറോ മലബാര്‍ സഭയുടെ നിലപാട് പുനപരിശോധിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം പറഞ്ഞു. ലൗ ജിഹാദ് ആരോപണം ആര്‍എസ്എസിനെ സഹായിക്കാനേ ഉപകരിക്കൂ.

എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് സിറോ മലബാര്‍ സഭ ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും റഹീം ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങളെ കൂടുതല്‍ വേട്ടയാടാന്‍ ഇത്തരം ഇടയലേഖനങ്ങള്‍ കാരണമാകുമെന്ന് സഭ നേതൃത്വം മറക്കരുത്. സഭയില്‍ തന്നെ ഒരുവിഭാഗം മതേതര ചിന്തഗതിയുള്ളവര്‍ ഇതിനെ എതിര്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തെക്കുറിച്ച് അറിയാനും പഠിക്കാനും ഗവര്‍ണര്‍ തയ്യാറാകണം. ഒരുകാലത്തും കാണാത്ത രീതിയിലുള്ള അഭിപ്രായ പ്രകടനങ്ങളാണ് ഗവര്‍ണര്‍ നടത്തികൊണ്ടിരിക്കുന്നത്. സര്‍ക്കാരിനോടും മുഖ്യമന്ത്രിയോടും പറയേണ്ട കാര്യങ്ങള്‍ പരസ്യമായി മാധ്യമങ്ങളോട് പറയുന്നത് ശരിയല്ല.

നാളെ ചാനല്‍ ചര്‍ച്ചകളിലും ഗവര്‍ണറെ കണ്ടാല്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല. ബംഗാളിനും ത്രിപുരക്കും ശേഷം കേരളം എന്ന ലക്ഷ്യത്തോടെയാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത്. ഗവര്‍ണറുടെ ഓഫീസ് ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എ എ റഹീം ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News