ഗവര്‍ണര്‍ക്ക് ജനങ്ങളെ പേടിയാണോ?ആണെന്ന് പറയേണ്ടിവരും…

പൗരത്വ വിഷയത്തില്‍ പ്രതിഷേധം ശക്തമായിരിക്കെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കോഴിക്കോട്ടെ പൊതുപരിപാടി റദ്ദാക്കിയിരിക്കുകയാണ്. ഡിസി ബുക്സിന്റെ സാഹിത്യോത്സവത്തിലെ സെഷനില്‍ നിന്നാണ് ഗവര്‍ണര്‍ പിന്‍മാറിയത്. ഇന്ത്യന്‍ ഫെഡറലിസം എന്ന വിഷയത്തില്‍ വൈകിട്ട് അഞ്ചുമണിക്കായിരുന്നു ഗവര്‍ണറുടെ സെഷന്‍ നിശ്ചയിച്ചിരുന്നത്. പരിപാടിയില്‍ പങ്കെടുക്കാമെന്നാണ് സംഘാടകരെ ഗവര്‍ണര്‍ ആദ്യം അറിയിച്ചിരുന്നത്.എന്നാല്‍ കോഴിക്കോട് കടപ്പുറത്തെ സാഹിത്യോല്‍സവത്തിന്റെ വേദി പ്രോട്ടോകോള്‍ പ്രകാരമല്ലെന്ന് രാജ്ഭവന്‍ സംഘാടകരെ പിന്നീട് അറിയിക്കുകയായിരുന്നു.

തുറന്ന വേദി ആയതിനാല്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാനോ നിരീക്ഷിക്കാനോ കഴിയില്ലെന്ന പ്രശ്നമാണ് രാജ്ഭവന്‍ ചൂണ്ടിക്കാട്ടിയത്. സുരക്ഷാ പ്രശ്നങ്ങള്‍ ബോധ്യപ്പെട്ടപ്പോള്‍ സംഘാടകര്‍ തന്നെ ആവശ്യപ്പെട്ടതു പ്രകാരമാണ് പരിപാടി ഒഴിവാക്കിയതെന്നാണ് രാജ്ഭവന്റെ വിശദീകരണം. കണ്ണൂരിലെ ചരിത്ര കോണ്‍ഗ്രസിലെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടികളില്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി നടപ്പാക്കാന്‍ രാജ്ഭവന്‍ തീരുമാനിച്ചിരുന്നു. പ്രോട്ടോകോള്‍ പാലിക്കാത്തതാണ് കണ്ണൂരില്‍ വഴിവിട്ട പ്രതിഷേധത്തിന് കാരണമായതെന്ന വിമര്‍ശനം ഗവര്‍ണര്‍ തന്നെ ഉന്നയിക്കുകയും ചെയ്തിരുന്നു.

ഗവര്‍ണര്‍ പദവിക്ക് നിരക്കാത്ത രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആരിഫ് മുഹമ്മദ്ഖാന്‍ അനുദിനം കേരളത്തില്‍ ഒറ്റപ്പെടുകയാണ്. അദ്ദേഹത്തിനെതിരെ പൊതുജനം വഴിയിലിറങ്ങുമെന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അവഹേളിക്കാനുള്ള അധികാര സ്ഥാനമല്ല ഗവര്‍ണറുടേതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടരി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലൂടെയാണ് കോടിയേരിയുടെ വിമര്‍ശനങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News