ഓസ്ട്രേലിയയ്ക്കെതിരെ 7 വിക്കറ്റ് ജയം; ഇന്ത്യയ്ക്ക് പരമ്പര

ഓസ്ട്രേലിയയ്ക്കെതിരായ അവസാന ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 7 വിക്കറ്റ് ജയം. ജയത്തോടെ ഇന്ത്യ പരമ്പരയും സ്വന്തമാക്കി. രോഹിത് ശര്‍മയും കോഹ്ലിയും ശ്രേയസ് അയ്യറും വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ചപ്പോള്‍ ഇന്ത്യന്‍ ജയം അനായാസമായി.

ഓസ്‌ട്രേലിയ ഉയര്‍ത്തിയ 287 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 15 പന്തും ഏഴു വിക്കറ്റും ബാക്കിനില്‍ക്കെ അനായാസം വിജയത്തിലെത്തി. ഓപ്പണര്‍ രോഹിത് ശര്‍മ  (119) സെഞ്ചുറിനേടി. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് സെഞ്ചുറി നഷ്ടമായെങ്കിലും 89 റണ്‍സ് നേടി. ശ്രേയസ് അയ്യര്‍ 44 റണ്‍സ് നേടി പുറത്താകാതെ നിന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here