മിസൈൽ–ഡ്രോൺ ആക്രമണം; യമനിൽ 80 സൈനികർ കൊല്ലപ്പെട്ടു; അമ്പതിലേറെപ്പേർക്ക്‌ പരിക്ക്

യമനിൽ സൈനിക പരിശീലനകേന്ദ്രത്തിലെ പള്ളിക്കുനേരെ നടന്ന മിസൈൽ–ഡ്രോൺ ആക്രമണത്തിൽ 80 സൈനികർ കൊല്ലപ്പെട്ടു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. അമ്പതിലേറെപ്പേർക്ക്‌ പരിക്കേറ്റു. യമനിലെ മധ്യപ്രവിശ്യയിലെ മരിബിലാണ് ആക്രമണം. ഹൂതി വിമതസേനയാണ് പിന്നിലെന്ന് യമന്‍ ആരോപിച്ചു. ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഹൂതി സായുധസംഘം തയ്യാറായിട്ടില്ല.

തലസ്ഥാനമായ സനയിൽനിന്ന്‌ 170 കിലോമീറ്റർ അകലെയാണ്‌ മരിബ്‌. പള്ളിയില്‍ വൈകിട്ടത്തെ പ്രാര്‍ഥനയ്‌ക്കിടെയായിരുന്നു മിസൈല്‍ വര്‍ഷം. സനയുടെ വടക്കുഭാഗത്തുള്ള നഹാം മേഖലയിൽ ഹൂതികൾക്കെതിരെ യമൻ സർക്കാർ സേനയും സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയും നീക്കം ശക്തമാക്കിയതിനു പിന്നാലെയാണ് ആക്രമണം.

ശനിയാഴ്ചത്തെ ആക്രമണത്തില്‍ നിരവധി ഹൂതി വിമതര്‍ കൊല്ലപ്പെട്ടിരുന്നു. പള്ളിക്കുനേരെ നടന്ന ആക്രമണത്തെ യമൻ പ്രസിഡന്റ്‌ അബേദ്രബോ മന്‍സുര്‍ ഹാദി ശക്തമായി അപലപിച്ചു. യമനില്‍ സംഘര്‍ഷം കുറഞ്ഞുവരുന്നതായി യുഎന്‍ രക്ഷാസമിതി കഴിഞ്ഞദിവസം വിലയിരുത്തിയതിനു പിന്നാലെയാണ് ആക്രമണങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel