പരിഭ്രാന്തി പടര്‍ത്തി ബാങ്കില്‍ അലാറം മുഴങ്ങി; പൂട്ട് പൊളിച്ച് അഗ്‌നിശമന സേന; ഒടുവില്‍ സംഭവിച്ചത്..

ബാങ്കില്‍ അലാറം മുഴങ്ങിയത് പരിഭ്രാന്തി പടര്‍ത്തി സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്‌നിശമന സേന ബാങ്കിന്റെ പൂട്ടു തകര്‍ത്ത് പരിശോധിച്ചു. യൂണിയന്‍ ബാങ്കിന്റെ കൊല്ലം സിവില്‍സ്റ്റേഷന്‍ ബ്രാഞ്ചിലാണ് സംഭവം.

രാവിലെ 10.30 ന് ശേഷമാണ് അലാറം മുഴങ്ങാന്‍ തുടങ്ങിയത്. സംഭവമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് ബാങ്ക് അധികൃതരോടു ബാങ്ക് തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അകത്തു നിന്ന് പുകയുടെ ഗന്ധം വമിച്ച സാഹചര്യത്തില്‍ ഏറെ നേരം കാത്തിരുന്നിട്ടും ഫലമില്ലാതായതോടെ ഫയര്‍ഫോഴ്‌സ് വീണ്ടും ബാങ്ക് അധികൃതരെ വിളിച്ചു.

താക്കോലെത്തിക്കാന്‍ വൈകും പൂട്ട് പൊളിക്കാമെന്നറിയിച്ചതിനെ തുടര്‍ന്നായിരുന്നു പൂട്ട് പൊളിച്ചത്. തുറക്കാന്‍ ബാങ്ക് അധികൃതര്‍ അനുവദിച്ചതിനെ തുടര്‍ന്ന് അഗ്‌നിശമന സേന പൂട്ട് പൊളിച്ചു പരിശോധിക്കുകയായിരിന്നു.സെക്ക്യൂരിറ്റി സംവിധാനത്തില്‍ സോണ്‍ ഒന്ന് എന്നാണ് മുന്നറിയിപ്പു നല്‍കിയത് എന്നാല്‍ സോണ്‍ ഒന്ന് ഏതാണെന്ന് സ്ഥിരീകരിക്കാന്‍ ഉദ്യോഗസ്ഥരില്ലായിരുന്നു.

ബാങ്കില്‍ നിന്ന് കരിയുന്ന ഗന്ധം പുറത്തു വന്നിരുന്നെങ്കിലും ബാങ്കിനുള്ളില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. അതേസമയം ബാങ്കിന്റെ പുറകുവശത്തെ വീട്ട് വളപ്പിലെ പുക ബാങ്കിനുള്ളില്‍ പ്രവേശിച്ചതാകാം അലാറാം മുഴങിയതിന്റെ കാരണമെന്നും സംശയിക്കുന്നു. ഇതേ ബ്രാഞ്ചില്‍ അലാറം മുഴങുന്നത് പതിവാണെന്നും പ്രദേശവാസികള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News