ഫോട്ടോയും ശബ്ദ സന്ദേശങ്ങളും കൈമാറാനായില്ല; വാട്‌സാപ്പിന്റെ പ്രവര്‍ത്തനം 2 മണിക്കൂറോളം തടസപ്പെട്ടു

ലോകത്തെ പ്രധാന മെസേജിംഗ് പ്ലാറ്റ്‌ഫോമുകളിലൊന്നായ വാട്‌സാപ്പിന്റെ സേവനങ്ങൾ ലോകമെമ്പാടും രണ്ട് മണിക്കൂറോളം തടസപ്പെട്ടു. സ്റ്റാറ്റസും അപ്‌ഡേഷനും നിലച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

വൈകിട്ട് നാല് മണി മുതലാണ് ഉപഭോക്താക്കൾ വാട്സാപ്പ് പ്രശ്നങ്ങൾ നേരിടുന്നതായി പരാതിപ്പെട്ട് തുടങ്ങിയത്. അഞ്ച് മണിയോട് കൂടി ഇന്ത്യ, ബ്രസീൽ, മലേഷ്യ, ഇന്തോനേഷ്യ,സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലും പ്രശ്നം വ്യാപകമായി റിപ്പോ‌‍ർട്ട് ചെയ്യപ്പെട്ടു.

രണ്ട് മണിക്കൂറിനകം തന്നെ വാട്സാപ്പ് ഡൗൺ എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ആഗോള തലത്തിൽ ട്രെൻഡിംഗ് ടോപിക് ആയി മാറി. തുടര്‍ന്ന്
ആറ് മണിയോടെ പ്രശ്നം പരിഹരിച്ചു.
വാട്‌സാപ്പിലൂടെ ഫോട്ടോയും ശബ്ദ സന്ദേശങ്ങളും കൈമാറാനും സാധിക്കുന്നില്ലെന്നായിരുന്നു പരാതി. ഇന്റര്‍നെറ്റിന്റെ തകരാറാണെന്ന് ഉപയോക്താക്കള്‍ കരുതിയെങ്കിലും മറ്റ് ഫീച്ചറുകളും സൈറ്റുകളും ഉപയോഗിക്കാന്‍ കഴിയുന്നുണ്ടായിരുന്നു.

വാട്‌സാപ്പില്‍ മീഡിയകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ Download Failed എന്ന തലക്കെട്ടോടെയുള്ള ഡയലോഗ് ബോക്സാണ് തെളിഞ്ഞു വരുന്നത്. സെര്‍വറിലെ തകരാറാണ് പ്രശ്‌നത്തിന് കാരണമെന്നാണ് കരുതുന്നത്. എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ വാട്സാപ്പിന്റെ ഭാഗത്ത് നിന്നോ ഫേസ്ബുക്കിന്റെ ഭാഗത്തുനിന്നോ ഔദ്യോഗിക വിശദീകരണം ഇതുവരെ വന്നിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here