കേരള ബാങ്കിന്റെ ആദ്യ ജനറൽ ബോഡി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേരള ബാങ്കിന്റെ ലോഗോ പ്രകാശനം ചെയ്യും.
മുഖ്യമന്ത്രി, സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവർക്ക് പുറമെ പ്രാഥമിക സഹകരണ ബാങ്ക് , അർബൻ സഹകരണ ബാങ്ക് എന്നിവയുടെ പ്രതിനിധികളും ജനറൽ ബോഡിയിൽ പങ്കെടുക്കും. കേരള ബാങ്കിന്റെ തുടർ പ്രവർത്തനങ്ങൾ സജ്ജീവമാക്കുന്നതിനെ കുറിച്ച് യോഗം വിശദമായി ചർച്ച ചെയ്യും.
മലപ്പുറം സഹകരണ ബാങ്ക് വിഷയത്തിലെ ഒാർഡിനൻസ് ഗവർണർ ഒപ്പിട്ടതോടെ അതിലെ ആശയക്കുഴപ്പവും നീങ്ങി. അതെസമയം ജനറൽ ബോഡി യോഗം യുഡിഎഫ് ബഹികരിക്കുമെന്ന് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here