തദ്ദേശ വാർഡ് വിഭജന ബില്ലിന്റെ കരട് ഇന്ന് മന്ത്രിസഭാ യോഗം പരിഗണിക്കും

തദ്ദേശ വാർഡ് വിഭജന ബില്ലിന്റെ കരട് ഇന്ന് മന്ത്രിസഭാ യോഗം പരിഗണിക്കും. മന്ത്രിസഭയുടെ അംഗീകാരത്തോടെ നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിച്ച് നിയമമാക്കാനാണ് സർക്കാർ തീരുമാനം.

വാർഡ് വിഭജന ഓർഡിനൻസ് ഗവർണർ ഒപ്പിടാത്ത സാഹചര്യത്തിലാണ് സഭാ സമ്മേളനത്തിൽ നിയമമാക്കുന്നതിലെക്ക് സർക്കാർ കടന്നത്.

അധിക സാമ്പത്തിക ബാധ്യതയില്ലാത്തത് കൊണ്ട് ഇതിൽ തടസമില്ലെന്നാണ് സർക്കാരിന് ലഭിച്ച നിയമോപദേശവും. ഈ മാസം അവസാനം ബജറ്റ് സമ്മേളനം ചേരുന്നതിന് ഗവർണർറോട് ശുപാർശ ചെയ്യുന്നതും ഇന്നത്തെ മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News