കളിയിക്കാവിള സ്പെഷ്യല്‍ എസ്ഐ വില്‍സന്‍റെ കൊലപാതകകേസിലെ പ്രതികളായ അബ്ദുള്‍ ഷമീമിനെയും, തൗഫീക്കിനേയും കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്‍റെ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും.
കുഴിത്തുറ ജുഡീഷ്യല്‍ കോടതിയാണ് കേസ് പരിഗണിക്കുക. പ്രതികളെ 12 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് പോലീസിന്‍റെ ആവശ്യം. പ്രതികള്‍ കൊലക്ക് ഉപയോഗിച്ച തോക്ക് കണ്ടെടുക്കേണ്ടതുണ്ട്.
അന്വേഷണവുമായി സഹകരിക്കാത്ത പ്രതികളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യണമെന്നാണ് പോലീസ് നിലപാട് പ്രതികളുടെ കൂടുതല്‍ തീവ്രവാദബന്ധം ,ഒളിവില്‍ കഴിഞ്ഞ സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുക്കല്‍ എന്നീവ നടത്തേണ്ടതുണ്ട്.
നിലവില്‍ തിരുനല്‍വേലി പാളയംകോട്ടെ ജയിലില്‍ കഴിയുന്ന പ്രതികളെ കനത്ത സുരക്ഷയിലാവും കുഴിത്തുറ കോടതിയില്‍ ഹാജരാക്കുക.
പ്രതികള്‍ക്ക് വേണ്ടി ഹാജരാകാനെത്തിയ അഭിഭാഷകരെ നാട്ടുകാര്‍ കൈകാര്യം ചെയ്ത സാഹചര്യത്തില്‍ കോടതി വളപ്പില്‍ കനത്തസുരക്ഷയാണ് പോലീസ് ഒരുക്കുക.
Get real time update about this post categories directly on your device, subscribe now.