ധൻരാജ് സ്നേഹ ഗോൾ സെലിബ്രിറ്റി ഫുട്ബോൾ മത്സരത്തിനിടെ ഗാലറി തകർന്ന് വീണു; നാൽപതോളം പേർക്ക് പരിക്ക്

പാലക്കാട് ഫുട്ബോൾ മത്സരത്തിനിടെ താത്ക്കാലിക ഗാലറി തകർന്ന് വീണ് നാൽപതോളം പേർക്ക് പരുക്കേറ്റു. നൂറണി സ്‌റ്റേഡിയത്തിൽ ധൻരാജ് സ്നേഹ ഗോൾ സെലിബ്രിറ്റി ഫുട്ബോൾ മത്സരത്തിനിടെയാണ് അപകടമുണ്ടായത്.

മത്സരത്തിനിടെ കളിക്കളത്തിൽ കുഴഞ്ഞ് വീണ് മരിച്ച ധനരാജിന്റെ കുടുംബത്തെ സഹായിക്കാനായി സംഘടിപ്പിച്ച സെലിബ്രിറ്റി ഫുട്ബോൾ മത്സരത്തിനിടെയാണ് അപകടമുണ്ടായത്.

രാത്രി എട്ടേ മുപ്പതോടെയായിരുന്നു സംഭവം. കവുങ്ങ് കൊണ്ട് നിർമിച്ച താത്ക്കാലിക ഗാലറി മത്സരം തുടങ്ങുന്നതിന് തൊട്ട് മുമ്പ് തകർന്നു വീഴുകയായിരുന്നു.

അപകടത്തിൽ മത്സരം കാണാനെത്തിയ നാൽപതിലേറെ പേർക്ക് പരുക്കേറ്റു. ഫയർഫോഴ്സും, നാട്ടുകാരും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്.

ആരുടെയും പരുക്ക് ഗുരുതരമല്ല. പരുക്കേറ്റവർ വിവിധ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തെ തുടർന്ന് മത്സരം ഉപേക്ഷിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News