മുള ഉത്പന്നങ്ങളുടെ വൈവിധ്യങ്ങളുമായി ഗോൾഡ് ക്രാഫ്റ്റ് ബാംബൂ വില്ലേജ്

മുള ഉത്പന്നങ്ങള്‍ വാങ്ങാനും കാണാനും കൊല്ലത്തും സ്ഥിരം വേദി ഒരുങ്ങി. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലാണ് പദ്ധതിക്ക് ജീവൻ നൽകിയത്. ആശ്രമത്തെ ജൈവ വൈവിധ്യ മേഖലയിലാണ് ബാംമ്പു വില്ലേജ് എന്ന പ്രത്യേകതയുമുണ്ട്.

ഇതാണ് ഗോൾഡ് ക്രാഫ്റ്റ് ബാംബൂ വില്ലേജ് കൊല്ലം ആശ്രമം ആർട്ട് കഫേക്കും അഡ്വഞ്ചർ പാർക്കിനും സമീപമാണ് ഈറ്റ തൊഴിലാളികളുടെ കരകൗശല പ്രദർശന വിപണന പരിശീലന കേന്ദ്രം.

ഇവിടെ എത്തുന്നവർ ആദ്യം ഒന്ന് ആശ്ചര്യപ്പെടും അകത്തു കയറിയാൽ പുറത്ത് മഴയാണൊ എന്നു നോക്കി പോകും.

ഇനി മുളയിലെ ഉൽപ്പന്നങളെ കുറിച്ച് ക്ലോക്കായും ലാംപ് ഷെയ്ഡായും പേനയായും ഒക്കെയുള്ള മുളയുടെ വേഷപ്പകര്‍ച്ചകള്‍ ഇവിടെ കാണാം. മുള കൊണ്ട് നിര്‍മ്മിച്ച ആഭരണങ്ങളും പ്രദര്‍ശനത്തിനുണ്ട്.

മാലകള്‍, കമ്മലുകള്‍, വളകള്‍, ബ്രേസ് ലൈറ്റുകള്‍ തുടങ്ങിയ ആഭരണങ്ങളിലെല്ലാം ഉപയോഗിച്ചിരിക്കുന്നത് പ്രകൃതിദത്ത നിറങ്ങളാണ്.
ചെടിച്ചട്ടിയായി കളിമണ്‍ പാത്രങ്ങള്‍ക്ക് പകരം മുള കൊണ്ടുള്ള ചെടിച്ചട്ടികളും വില്ലേജിലുണ്ട്.

പരിസ്ഥിതിയെ കാര്‍ന്നു തിന്നുന്ന പ്ലാസ്റ്റിക്കിന് പകരക്കാരനായും കെട്ടിടനിര്‍മാണം മുതല്‍ ഭക്ഷണം വരെയുള്ള കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്ന ഈ വലിയ പുല്‍ച്ചെടിയുടെ പ്രാധാന്യം പ്രചരിപ്പിക്കുകയാണ് ലക്ഷ്യം.

ആഹാരം മുതൽ മരുന്നിനു വരെ ആശ്രയിക്കാവുന്ന മുള മാനവരാശിയുടെ നാളത്തെ വാക്കിങ് സ്റ്റിക്കാകുമെന്നതിൽ സംശയം വേണ്ട.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News