തദ്ദേശ വാർഡ് വിഭജനം: കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

തദ്ദേശ വാർഡ് വിഭജന കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. വാർഡ് വിഭജനം ഒരു തരത്തിലും സെൻസസ് നടപടിയെ ബാധിക്കില്ലെന്ന് മന്ത്രി എ.സി മൊയ്തീൻ വ്യക്തമാക്കി.

ബില്ലിനെ ഓർഡിനനൻസിന്‍റെ സാഹചര്യവുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. ഈ മാസം 30ന് നിയമസഭ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജന തീരുമാനവുമായി മുന്നോട്ട് പോകാൻ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം.

നേരത്തെ ഇത് സംബന്ധിച്ച ഓർഡിനൻസിൽ ഗവർണർ ഒപ്പിടാത്ത സാഹചര്യത്തിലാണ് സർക്കാർ ബില്ലുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്.

മന്ത്രിസഭ അംഗീകരിച്ച വാർഡ് വിഭജന കരട് ബില്ല് വരുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിച്ച് നിയമമാക്കും. വാർഡ് വിഭജനം ഒരു തരത്തിലും സെൻസസ് നടപടിയെ ബാധിക്കില്ലെന്ന് മന്ത്രി എ.സി മൊയ്തീൻ വ്യക്തമാക്കി.

സർക്കാർ നിയമപരമായി ഉത്തരവാദിത്വമാണ് നിറവേറ്റുന്നത്. ബില്ലിനെ ഒാർഡിനനൻസിന്‍റെ സാഹചര്യവുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഈ മാസം 30 നിയമസഭ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചു. ഈ സാമ്പത്തിക വർഷത്തെ ബജറ്റ് സമ്മേളനത്തിനായാണ് സഭ 30ന് ചേരുന്നത്. 30ന് ഗവർണറുടെ നയപ്രഖ്യാപനത്തോടെയാകും തുടക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News