എൻഐഎ നിയമ ഭേദഗതി; ‘വിരുദ്ധമെന്തെന്ന് വ്യക്തത വരുത്തണം’; കേന്ദ്ര സർക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്

ഇന്ത്യയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങൾ എന്ന എൻഐഎ നിയമ ഭേദഗതിയിലെ പ്രയോഗത്തിൽ വ്യക്തത വേണ്ടതുണ്ടെന്ന് സുപ്രീംകോടതി.

എൻ ഐ എ നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹർജി പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് ആർ എഫ് നരിമാൻ ആണ് നിരീക്ഷണം നടത്തിയത്. ഹർജിയിൽ കേന്ദ്ര സർക്കാരിന് ജസ്റ്റിസ് ആർ എഫ് നരിമാൻ അധ്യക്ഷൻ ആയ ബഞ്ച് നോട്ടീസ് അയച്ചു.

നിയമ ഭേദഗതി ഫെഡറൽ ഘടനയ്ക്കും ഭരണ ഘടനയുടെ 14ആം അനുച്ഛേദത്തിനും എതിരാണ് എന്ന് ചൂണ്ടിക്കാട്ടി സോളിഡാരിറ്റി നൽകിയ ഹർജിയിലാണ് നോട്ടിസ്. 4 ആഴ്ചയ്ക്ക് അകം മറുപടി നൽണം.

കഴിഞ്ഞ വർഷമാണ് ദേശീയ അന്വേഷണ ഏജൻസിക്ക് കൂടുതൽ അധികാരങ്ങൾ നൽകി കേന്ദ്ര സർക്കാർ നിയമ ഭേദഗതി കൊണ്ടുവന്നത്.

നിയമ ഭേദഗതിക്ക് എതിരെ ഛത്തീസ്ഗഡ് സർക്കാർ 131ആം അനുച്ഛേദ പ്രകാരം നൽകിയ അന്യായവും സുപ്രീംകോടതിയുടെ പരിഗണനയിൽ ആണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here