ആയിരം കോടിയുടെ അഴിമതി ഇടപാട്; പ്രവാസി വ്യവസായി സിസി തമ്പി അറസ്റ്റില്‍

ന്യൂഡൽഹി: മലയാളി പ്രവാസി വ്യവസായി സിസി തമ്പി ഡൽഹിയിൽ അറസ്റ്റിലായി. 1000 കോടിയിലേറെ രൂപയുടെ അഴിമതിയിടപാടില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റാണ് അറസ്റ്റ് ചെയ്തത്. ഒഎന്‍ജിസി അഴിമതിക്കേസിലാണ് അറസ്റ്റ്.

2017 ലാണ് തമ്പിക്കെതിരെ എന്‍ഫോഴ്സ്മെന്‍റ് കേസ് എടുത്തത്‌. ഇന്നലെ രാത്രി എൻഫോഴ്‌സ്‌മെൻറ്‌ ഓഫീസിലേക്ക്‌ വിളിച്ചുവരുത്തിയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

ദുബായി കേന്ദ്രീകരിച്ചാണ് തമ്പിയുടെ ബിസിനസ്സുകള്‍. നേരത്തെ റോബര്‍ട്ട് വദ്രയുമായുള്ള ബന്ധത്തിന്റെപേരിലും എന്‍ഫോഴ്സ്മെന്‍റ് തമ്പിയെ ചോദ്യം ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News