അഡ്വക്കറ്റ്‌ ജനറൽ സി പി സുധാകര പ്രസാദിന്‌ എംകെഡി നിയമപുരസ്‌കാരം

തലശേരി: മുൻ അഡ്വക്കറ്റ്‌ ജനറൽ എം കെ ദാമോരന്റെ പേരിൽ ഏർപ്പെടുത്തിയ എംകെഡി നിയമപുരസ്‌കാരം അഡ്വക്കറ്റ്‌ ജനറൽ സി പി സുധാകര പ്രസാദിന്‌.

25,000 രൂപയും ശിൽപവുമടങ്ങുന്ന പുരസ്‌കാരം ഫെബ്രുവരിയിൽ എംകെഡിയുടെ വീട്ടിൽ ചേരുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായിവിജയൻ സമർപ്പിക്കുമെന്ന്‌ പുരസ്‌കാര സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

തിരുവനന്തപുരം ലോകോളേജിൽ നിന്ന്‌ നിയമപഠനം പൂർത്തിയാക്കിയ സുധാകര പ്രസാദ്‌ വർക്കല ചാവർക്കോട്‌ സ്വദേശിയാണ്‌. എം കെ പത്മനാഭന്റെയും എം കൗസല്യയുടെയും മകനാണ്‌.

1964ൽ അഭിഭാഷകനായി എൻറോൾ ചെയ്‌ത്‌ കൊല്ലത്തെ കോടതിയിലാണ്‌ പ്രാക്‌ടീസ്‌ ആരംഭിച്ചത്‌. 1965ൽ ഹൈക്കോടതിയിൽ അഡ്വ പി സുബ്രഹ്മണ്യം പോറ്റിയുടെ ജൂനിയറായി.

പോറ്റി ഹൈക്കോടതി ജഡ്‌ജിയാകുന്നതുവരെ ജൂനിയറായി തുടർന്നു. ഭരണഘടന,സർവീസ്‌ നിയമങ്ങളിൽ വിദഗ്‌ധനാണ്‌.

2006 എൽഡിഎഫ്‌ ഭരണകാലത്തും അഡ്വക്കറ്റ്‌ ജനറലായി സേവന മനുഷ്‌ഠിച്ചു. വാർത്താസമ്മേളനത്തിൽ എംകെഡി ഫൗണ്ടേഷൻ പ്രസിഡന്റ്‌ സി കെ രമേശൻ, പുരസ്‌കാര തെരഞ്ഞെടുപ്പ്‌ പാനൽ കൺവീനർ അഡ്വ ഒ ജി പ്രേമരാജൻ, പി പി ഗംഗാധരൻ, കെ സി പത്മനാഭൻ, പി വി വിജയൻ എന്നിവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News