കളയിക്കാവിള കൊലപാതകം: മുഖ്യപ്രതികള്‍ക്കായുള്ള കസ്റ്റഡി അപേക്ഷയില്‍ കോടതി നാളെ വിധി പറയും

കളയിക്കാവിള കൊലപാതകകേസിലെ മുഖ്യപ്രതികള്‍ക്കയുള്ള കസ്റ്റഡി അപേക്ഷയില്‍ നാഗര്‍കോവില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നാളെ വിധി പറയും. പ്രതികള്‍ക്കെതിരെ ആവശ്യമായ തെളിവുകള്‍ ഉണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം. പോലീസ് കസ്റ്റഡിയില്‍ വിട്ടാല്‍ അബ്ദുള്‍ ഷമീമിന്റെയും തൗഫീഖിന്റെയും ജീവന് ഭീഷണിയുണ്ടെന്ന് പ്രതിഭാഗം വാദിച്ചു. 28 ദിവസം പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. കേസിന് പിന്നാലെ ഗൂഢാലോചന തെളിയിക്കേണ്ടതുണ്ട്. പ്രതികള്‍ ഉപയോഗിച്ച തോക്ക് കണ്ടെത്തണം . തീവ്രവാദ ബന്ധം സംശയിക്കുന്നതിനും യുഎപിഎ ചുമത്തിയത്തിനും മതിയായ തെളിവുകള്‍ ഉണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

പ്രതികള്‍ക്ക് വേണ്ടി മധുര ഹൈക്കോടതിയിലെ അഭിഭാഷകനാണ് ഹാജരായത്.പ്രതികളെ കാണാനില്ലെന്ന് കാട്ടി മാതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയ കാര്യം പ്രതിഭാഗം കോടതിയെ അറിയിച്ചു . കസ്റ്റഡിയില്‍ വിട്ടാല്‍ പ്രതികളുടെ ജീവന് ഭീഷണി ഉണ്ടെന്നും യുഎപിഎ ചുമത്തിയതില്‍ അസ്വഭവികതയുണ്ടെന്നുമായിരുന്നു പ്രതിഭാഗം വാദിച്ചത്.

ഇരുവാദങ്ങളും കേട്ട ശേഷമാണ് നാളെ 3 മണിക്ക് വിധി പറയാനുള്ള തീരുമാനം. മകന്‍ നിരപരാധി ആണെന്നും മകനെ വെടിവച്ചു കൊല്ലുമെന്ന് ഭയമുണ്ടെന്നും കോടതിയില്‍ എത്തിയ തൗഫീകിന്റെ ‘അമ്മ മാധ്യമങ്ങളോട് പറഞ്ഞു. ബൈറ്റ്- ,ജെന്നത്, തൗഫീഖിന്റെ ‘അമ്മ സംഘര്‍ഷ സാധ്യത ഉണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്നാണ് കുഴിത്തറ കോടതിയില്‍ നിന്നും നടപടിക്രമങ്ങള്‍. അടിയന്തരമായി നഗര്‌കോവിലിലേക്ക് മാറ്റിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News