മംഗളൂരു വിമാനത്താവളത്തില്‍ ബാഗില്‍ ബോംബ് കണ്ടെത്തി; അതീവ ജാഗ്രത

മംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ ഉപേക്ഷിക്കപ്പെട്ട ബാഗില്‍ ബോംബ് കണ്ടെത്തി. 10 കിലോഗ്രാം സ്‌ഫോടന ശക്തിയുള്ള ബോംബാണ് കണ്ടെത്തിയതെന്നാണ് വിവരം.

ഇതേതുടര്‍ന്ന് വിമാനത്താവളത്തിലും പരിസരത്തും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. ഉടന്‍സ്ഥലത്തെത്തിയ സുരക്ഷാസേന ബോംബ് ഇവിടെനിന്നും മാറ്റിയശേഷം നിര്‍വീര്യമാക്കി.

സംഭവത്തെ തുടര്‍ന്ന് പരിശോധന കര്‍ശനമാക്കി.വിമാനത്താവളത്തിന്റെ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ മാനേജര്‍ കൗണ്ടറിന് സമീപമാണ് തിങ്കളാഴ്ച രാവിലെ ബോംബ് കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News