വന്‍ സാമ്പത്തിക ക്രമക്കേട്; സുഭാഷ് വാസുവിനെ ബിഡിജെഎസില്‍നിന്ന് പുറത്താക്കി

ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. സാമ്പത്തിക ക്രമക്കേടും സംഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കിയെന്ന കാരണത്താലുമാണ് ചേര്‍ത്തലയില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ പുറത്താക്കലെന്ന് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം സൂഭാഷ് വാസു രാജി വയ്ക്കണം. ഇല്ലായെങ്കില്‍ ബിജെപി കേന്ദ്ര നേതൃത്വത്തെ സമീപിച്ച് സ്ഥാനത്തു നിന്ന് നീക്കാന്‍ നടപടി സ്വീകരിക്കും.

സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം സൂഭാഷ് വാസു രാജി വയ്ക്കണം. ഇല്ലായെങ്കില്‍ ബിജെപി കേന്ദ്ര നേതൃത്വത്തെ സമീപിച്ച് സ്ഥാനത്തു നിന്ന് നീക്കാന്‍ നടപടി സ്വീകരിക്കുമെന്നും തുഷാര്‍ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here