ഇന്ത്യയെ ഫാസിസ്റ്റ് ഹിന്ദുരാഷ്ട്രമാക്കാനുളള ആര്‍എസ്എസ് ശ്രമം

ജനസംഖ്യാ കണക്കെടുപ്പുമായി (സെന്‍സസ്) സഹകരിക്കുമെങ്കിലും ദേശീയ ജനസംഖ്യാ രജിസ്റ്ററിനും (എന്‍പിആര്‍) ദേശീയ പൗരത്വ രജിസ്റ്ററിനും (എന്‍ആര്‍സി) രേഖകളും വിവരങ്ങളും നല്‍കരുതെന്ന് ആഹ്വാനംചെയ്ത് സിപിഐ എം.’സെന്‍സസ് യെസ്, എന്‍പിആര്‍ നോ’ എന്ന മുദ്രാവാക്യമുയര്‍ത്തി ഭവനസന്ദര്‍ശനം ഉള്‍പ്പെടെയുള്ള പ്രചാരണത്തിലൂടെ ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്ന് സീതാറാം യെച്ചൂരി.സെന്‍സസിന് വിവരങ്ങള്‍ നല്‍കണമെന്നും എന്‍പിആറുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കരുതെന്നും ജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള ഭവനസന്ദര്‍ശ പരിപാടി മാര്‍ച്ച് 23 വരെ തുടരും. ജനുവരി 23ന് നേതാജി സുഭാഷ്ചന്ദ്രബോസിന്റെ ജന്മദിനം, 26ന് റിപ്പബ്ലിക് ദിനം, 30ന് ഗാന്ധിജിയുടെ രക്തസാക്ഷി ദിനം എന്നിവ വിപുലമായി ആചരിക്കും.ദേശീയ പൗരത്വ രജിസ്റ്റര്‍ അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിമാരോട് അതത് സംസ്ഥാനങ്ങളില്‍ എന്‍പിആറിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News