സ്വതന്ത്ര ഇന്ത്യയില്‍ ഇതിനുമുമ്പ് ഇത്തരമൊന്നുണ്ടായിട്ടില്ല!

പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി വീടുകയറി പ്രചരണം നടത്തുമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എന്‍ആര്‍സിയുടെ ആദ്യഘട്ടമാണ് എന്‍പിആറെന്നും എന്‍പിആറിനായി ആരും വിവരങ്ങള്‍ നല്‍കരുതെന്നും യെച്ചൂരി പറഞ്ഞു. കേന്ദ്ര കമ്മറ്റിക്കുശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വഭേദഗതി നിയമത്തിനെതിരായ സമരങ്ങള്‍ക്കെതിരെയുള്ള പൊലീസിന്റെ അതിക്രമത്തെ കേന്ദ്രകമ്മറ്റി അപലപിക്കുന്നതായും പ്രതിഷേധങ്ങള്‍ സമാധാനപരമാണെന്നും ഇനിയും അങ്ങനെ തന്നെ ആയിരിക്കുമെന്നും യെച്ചൂരി പറഞ്ഞു.ബിജെപി ഭരണ സംസ്ഥാനങ്ങളിലാണ് മരണങ്ങള്‍ ഉണ്ടായിരിക്കുന്നത്. പൊലീസ് വെടിവെയ്പ്പിലാണ് ഇതുണ്ടായത്.യുപിയില്‍ 21, ആസാമില്‍ 5, കര്‍ണാടകയില്‍ 2 എന്നിങ്ങനെയാണ് ആളുകള്‍ മരിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിയന്ത്രണത്തില്‍ പൊലീസ് പ്രവര്‍ത്തിക്കുന്ന ഡല്‍ഹിയിലും അതിക്രമങ്ങള്‍ നടന്നു.ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ഭാഷ പ്രതികാരത്തിന്റെതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here