കള്ളന്‍ കപ്പലില്‍തന്നെയോ?

ഭീകരവാദത്തിനെതിരെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സുരക്ഷാസംവിധാനം കാര്യക്ഷമമാണോ എന്ന ചോദ്യം ശക്തമായി ഉയരുകയാണിപ്പോള്‍. ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരനൊപ്പം ജമ്മു കശ്മീര്‍ പൊലീസ് ഡിവൈഎസ്പി ദവീന്ദര്‍ സിങ് അറസ്റ്റിലായതോടെയാണ് ഈ ചോദ്യം ഉയരാന്‍ തുടങ്ങിയത്. ശ്രീനഗറിലെ ഔദ്യോഗിക വസതിയില്‍ ഭീകരവാദികളെ താമസിപ്പിക്കാനും ഈ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ തയ്യാറായി. ഭീകരവാദികളെ കണ്ടെത്തി നിയമത്തിനു മുമ്പില്‍ കൊണ്ടുവരേണ്ട സുരക്ഷാ ഉദ്യോഗസ്ഥര്‍തന്നെയാണ് അവര്‍ക്ക് ഭീകരവാദപ്രവര്‍ത്തനം നടത്താന്‍ എല്ലാ സഹായവും മോഡി ഭരണകാലത്ത് നല്‍കുന്നത് എന്ന് ഈ സംഭവം വിരല്‍ചൂണ്ടുന്നു. ദവീന്ദര്‍ സിങ്ങിനെ ഒരു സാധാരണ ഉദ്യോഗസ്ഥനായി കാണാനാകില്ല. കാരണം, കഴിഞ്ഞ വര്‍ഷം വിശിഷ്ടസേവനത്തിന് രാഷ്ട്രപതി മെഡല്‍ നല്‍കി ആദരിച്ച ഉദ്യോഗസ്ഥനാണ് അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News