പൗരത്വ ഭേദഗതി നിയമം രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ക്ക് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ;സീതാറാം യെച്ചൂരി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് പാര്‍ടി പൂര്‍ണ പിന്തുണ നല്‍കും. യോജിച്ച പ്രക്ഷോഭത്തിന്റെ ഭാഗമാകുന്നതിനൊപ്പം സ്വന്തം നിലയ്ക്കുള്ള സമരവും പ്രചാരണവും ശക്തിപ്പെടുത്തും. ഭരണഘടന നേരിടുന്ന ഭീഷണി ജനങ്ങള്‍ തിരിച്ചറിയുന്നുവെന്നതിന്റെ തെളിവാണ് വിദ്യാര്‍ഥികളും യുവജനങ്ങളും സ്ത്രീകളുമടക്കം അണിചേരുന്ന പ്രക്ഷോഭം.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്ര പൊലീസുള്ള ഡല്‍ഹിയിലും സമരങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തുകയാണ്. ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിതന്നെ പ്രതികാരത്തിന് ആഹ്വാനംചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News