ഗവര്‍ണറുടെ നിലപാട് തെറ്റ്; സര്‍ക്കാര്‍ നിലപാടിനെ അഭിനന്ദിച്ച് കാന്തപുരം

പൗരത്വ നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച സര്‍ക്കാര്‍ നിലപാടിനെ അഭിനന്ദിച്ച് കാന്തപുരം. മുഖ്യമന്ത്രി ഇതുവരെ നടത്തിയതെല്ലാം യോജിച്ചുള്ള പോരാട്ടമായിരുന്നെന്നും ഭരണഘടന സംരക്ഷണ സമിതിയുടെ പേരിലാണ് പൗരത്വ നിയമത്തെ എതിര്‍ത്തതെന്നും കാന്തപുരം.

എല്ലാവരും ഒരുമിച്ച് ഇതിനോട് യോജിച്ചു നിന്നു. വിയോജിപ്പുള്ളവരുടെ കാര്യം വ്യക്തിപരമെന്നും കാന്തപുരം പറഞ്ഞു.സര്‍ക്കാര്‍ നിലപാടില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടന്ന പ്രതിപക്ഷ ആരോപണം തെറ്റാണെന്നും കാന്തപുരം കോഴക്കോട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അങ്ങനെ പ്രതിപക്ഷം ആരോപിച്ചെങ്കില്‍ എല്ലാവര്‍ക്കും ആ ലക്ഷ്യമുണ്ടാവുമെന്നും കാന്തപുരം പ്രതികരിച്ചു.

അതേസമയം ഗവര്‍ണറുടെ നിലപാട് തെറ്റാണെന്നും സര്‍ക്കാര്‍ നിലകൊള്ളുന്നത് ജനങ്ങളുടെ അഭിപ്രായം സംരക്ഷിക്കാനാണെന്നും അദ്ദേഹം പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News