പാലക്കാട് വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണ്ണം കവര്‍ന്നു

പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ വീട് കുത്തിത്തുറന്ന് അന്‍പത് പവന്‍ സ്വര്‍ണ്ണം പതിമൂവായിരത്തോളം രൂപയും കവര്‍ന്നു. ആലിയക്കുളം ഗായത്രിയില്‍ ചന്ദ്രശേഖര പണിക്കരുടെ വീട്ടിലാണ് മോഷണം നടന്നത്. ചെര്‍പ്പുളശ്ശേരി പോലീസ് അന്വേഷണം തുടങ്ങി.

രണ്ട് ദിവസം മുമ്പ് വീട്ടുകാര്‍ ബംഗളൂരുവിലുള്ള ബന്ധു വീട്ടിലേക്ക് പോയിരുന്നു. തിരിച്ചെത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന് കവര്‍ച്ച നടന്നതായി അറിഞ്ഞത്. വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചെര്‍പ്പുളശ്ശേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

വീടിന്റെ മുന്‍ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. നാല് മുറികളിലെ അലമാരകളും കുത്തി തുറന്നാണ് സ്വര്‍ണ്ണവും പണവും കവര്‍ന്നത്.

ചെര്‍പ്പുളശ്ശേരി സിഐ പ്രമോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News