നെടുമങ്ങാട് സെയില്‍സ് ബോയിയെ തല്ലി പരിക്കേല്‍പ്പിച്ച നല്‍വര്‍ സംഘം പിടിയില്‍

തിരുവനന്തപുരം നെടുമങ്ങാട് സെയില്‍സ് ബോയിയെ തല്ലി പരിക്കേല്‍പ്പിച്ച നല്‍വര്‍ സംഘം പിടിയില്‍. ബാഗ്ലൂര്‍ തമിഴ്‌നാട് എന്നിവിടങ്ങളില്‍ പ്രതികള്‍ ഒളിവില്‍ കഴിയവെയാണ് ഇവരെ നെടുമങ്ങാട് പൊലീസ് പിടികൂടിയത്. കഴിഞ്ഞ മാസം ഇരുപത്തി രണ്ടിനായിരുന്നു കേസിനാസ്പതമായ സംഭവം.

നെടുമങ്ങാട് പഴകറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ടെക്സ്റ്റയില്‍സിലെ സെയില്‍സ് ബോയിയായ ബിനുവിനെ കഴിഞ്ഞ മാസം 22നാണ് പ്രതികള്‍ മര്‍ദ്ദിച്ച് അവശരാക്കിയത്. രാത്രി കടയില്‍ നിന്നും പുകവലിക്കരുത് എന്നു പറഞ്ഞതിനെ ചൊല്ലി ഉള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.

പ്രതികളായ നെടുമങ്ങാട് സ്വദേശി വിഷ്ണു, അനന്ദു, ഷിജിന്‍, അരുണ്‍ എന്നിവര്‍ ചേര്‍ന്ന് കല്ല്, കമ്പി, ഹെല്‍മറ്റ് എന്നിവ കൊണ്ടാണ് ബിനുവിനെ മര്‍ദ്ദിച്ച്. അവശനിലയില്‍ ആയ ബിനു നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടി നെടുങ്ങാട് പോലീസ് പരാതി നല്‍കുയും ചെയ്യ്തിരുന്നു.

എന്നാല്‍കൃത്യത്തിന് ശേഷം പ്രതികള്‍ ബാംഗ്ലൂര്‍ ,തമിഴ്‌നാട് എന്നീ സ്ഥലങ്ങില്‍ ഒളിവില്‍ പോയി.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ ഇന്നലെ സി ഐ രാജേഷിന്റെ നേത്യത്വത്തില്‍ പിടിക്കുടിയത്.

പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് പൊലീസ് കേസടുത്തു. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ ഇവരെ കോടതി റിമാന്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here