വിദേശത്തുള്ള കൊച്ചുമകന്റെ ഒന്നാം പിറന്നാള്‍ ആഘോഷത്തിന് റോഡരികില്‍ മരംനട്ട് മുത്തച്ഛനും മുത്തശ്ശിയും

വിദേശത്തുള്ള കൊച്ചുമകന്റെ ഒന്നാം പിറന്നാള്‍ ആഘോഷത്തിന് റോഡരികില്‍ മരംനട്ട് മുത്തച്ഛനും മുത്തശ്ശിയും. വ്യത്യസ്തമായ ആഘോഷത്തില്‍ ഒപ്പം കൂടിയവര്‍ക്ക് മധുരവും പങ്കുവെച്ചു. കുടുംബ ബന്ധങ്ങളുടെ ഊഷ്മളതയും സമീപവാസികളോടുളള സൗഹൃദവും ഊട്ടിയുറപ്പിക്കുന്നുകൂടിയാണ് വെത്യസ്തമായ ഇത്തരം ആഘോഷങ്ങള്‍.

കോന്നി പയ്യനാമണ്‍ കൂത്തിനേത്ത് വീട്ടില്‍ ജെയിംസാണ് റോഡരികില്‍ വൃക്ഷതൈ നട്ട് കൊച്ചുമകനായ ഈദന്‍ ജെയിംസ് രഞ്ജിത്തിന്റെ പിറന്നാള്‍ മാതൃകാപരമാക്കിയത്. ജെയിംസിന്റെ മകനായ രഞ്ജിത്തും, ഭാര്യ സ്മാര്‍ട്ടിയും മകനൊപ്പം കുവൈറ്റിലാണ് താമസം. കൊച്ചുമകന്‍ അടുത്തില്ലെങ്കിലും അവന്റെ പിറന്നാള്‍ നാളത്തെ തലമുറയ്ക്ക് കൂടി പ്രയോജനപ്പെടുന്ന തരത്തിലാകണം എന്ന ചിന്തയാണ് ഇത്തരമൊരു ആശയത്തിലേക്ക് ജെയിംസിനെ എത്തിച്ചത്.

വീടിനടുത്തുളള ബസ്‌കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമാണ് ജെയിംസ് കൊച്ചുമകന്റെ ബര്‍ത്തഡെ ആഘോഷത്തിന്റെ ഭാഗമായി വൃക്ഷതൈ നട്ടത്. ഇതേ സമയം കുവൈറ്റില്‍ വൃക്ഷതൈ നട്ട് കൊച്ചുമകന്‍ ഈദനും മുത്തശ്ശന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും നാട്ടുകാരും മാതൃകാപരമായ പിറന്നാളാഘോഷത്തില്‍ പങ്കാളികളായി. ചടങ്ങിനെത്തിയ എല്ലാവര്‍ക്കും മധുരവും വിതരണം ചെയ്തു.

മധ്യപ്രദേശിലെ ബിലായില്‍ സ്റ്റീല്‍ പ്ലാന്റിലെ ജീവനക്കാരനായിരുന്ന ജെയിംസ് ഇപ്പോള്‍ നല്ലൊരു കര്‍ഷകന്‍ കൂടിയാണ്. ഒന്നാം പിറന്നാളില്‍ മരം നട്ട് അവസാനിപ്പിക്കുകയല്ല, മറിച്ച് എല്ലാ ദിവസം ഇതിനെ പരിപാലിച്ചു വളര്‍ത്താനാണ് ജയിംസിന്റെ തീരുമാനം. കൊച്ചുമകന്റെ എല്ലാ പിറന്നാള്‍ ദിനത്തിലും വൃക്ഷ തൈകള്‍ നടുമെന്നും ജെയിംസ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News