രാജ്യം കടുത്ത സാമ്പത്തിക തകര്‍ച്ചയില്‍; വളര്‍ച്ച നിരക്ക് 4.8 ശതമാനത്തിലേക്ക് കൂപ്പുകുത്തുമെന്ന് ഐഎംഎഫ്

രാജ്യം കടുത്ത തകര്‍ച്ചയിലേക്കെന്ന് ഐഎംഎഫ്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ച നിരക്ക് 4.8 ശതമാനത്തിലേക്ക് കൂപ്പുകുത്തുമെന്നും ഐഎംഎഫ് റിപ്പോര്‍ട്ട്. ബാങ്കിങ് ഇതര ധനകാര്യ മേഖലയിലെ ഇടിവും ഗ്രാമീണ വരുമാന വളര്‍ച്ചയുടെ മുരടിപ്പുമാണ് വളര്‍ച്ച നിരക്ക് കുത്തനെ ഇടിയാനുള്ള കാരണങ്ങള്‍.

മോദി സര്‍ക്കാരിന്റെ ഇപ്പോഴത്തെ നയങ്ങള്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പര്യാപ്തമല്ലെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടിലും ചൂണ്ടിക്കാട്ടിയിരുന്നു.

6.1 ശതമാനം വളര്‍ച്ചാ നിരക്കാണ് പ്രതീക്ഷിച്ചിരുന്നതെങ്കില്‍ നിലവിലെ നിരക്കില്‍ നിന്നും രണ്ട് ശതമാനം കുറഞ്ഞു നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ വളര്‍ച്ച നിരക്ക് 4.8 ശതമാനം മാത്രമാകുമെന്നാണ് ഐഎംഎഫ് ചൂണ്ടിക്കാട്ടുന്നത്. ബാങ്കിങ് ഇതര ധനകാര്യ മേഖലയിലെ ഇടിവും ഗ്രാമീണ വരുമാന വളര്‍ച്ചയുടെ മുരടിപ്പുമാണ് വളര്‍ച്ച നിരക്ക് കുത്തനെ ഇടിയാനുള്ള കാരണങ്ങള്‍.

രാജ്യത്തെ സാമ്പത്തിക വളര്‍ച്ച കുത്തനെ ഇടിഞ്ഞതായി ഐഎംഎഫ് മുഖ്യ സാമ്പത്തിക വിദഗ്ധ ഗീത ഗോപിനാഥും വ്യക്തമാക്കി. അതേസമയം ആഗോള വളര്‍ച്ച 2019ലുണ്ടായൊരുന്ന 2.9 ശതമാനത്തില്‍ നിന്ന് 3.3 ശതമാനമായും 2021ല്‍ 3.4 ശാത്മനത്തിലേക്കെത്തുമെന്നുമാണ് ഐഎംഎഫ് പ്രവചനം.

ഇതിന് പുറമെ രാജ്യത്തിന്റെ വളര്‍ച്ച നിരക്കില്‍ ഉണ്ടാകുന്ന ഇടിവ് ആഗോള വളര്‍ച്ച നിറക്കിനെയും ബാധിക്കുമെന്നും ഐഎംഎഫ് വിലയിരുത്തുന്നു. അതേ സമയം സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ട് വന്ന സാമ്പത്തിക ഉത്തേജന പ്രക്രിയകള്‍ നിര്‍ബന്ധമായും ഒഴിവാക്കണമെന്നും പകരം എളുപ്പമുള്ള ഒരു ധനനയം കൊണ്ടുവരണമെന്നും കഴിഞ്ഞ മാസം ഐഎംഎഫ് പുറത്തിറക്കിയ ഉപദേശക റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

മോഡി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന്‍ പര്യപതമല്ലെന്ന് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടും ചൂണ്ടിക്കാട്ടിയിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News