പൗരത്വ നിയമം: കൊല്‍ക്കത്തയില്‍ സിപിഐ എം പ്രതിഷേധത്തില്‍ അണിചേര്‍ന്ന് പതിനായിരങ്ങള്‍

കൊല്‍ക്കത്ത :  പൗരത്വഭേദഗതി നിയമത്തിനെതിരെ കൊല്‍ക്കത്തയില്‍ സിപിഐ എം നേതൃത്വത്തില്‍ വന്‍പ്രതിഷേധം. പതിനായിരങ്ങളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ സൂര്യകാന്ത് മിശ്രയും മുഹമ്മദ് സലീമും പ്രതിഷേധത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

പൗരത്വഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് ബംഗാളില്‍ സിപിഐ എം സംഘടിപ്പിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതികരിക്കുമ്പോഴും പ്രതിഷേധങ്ങള്‍ക്കിറങ്ങുന്നില്ലെന്ന് മാത്രമല്ല എന്‍പിആര്‍ നടപ്പിലാക്കാനുള്ള ഉത്തരവുകള്‍ പലയിടങ്ങളിലും വരുന്നുമുണ്ട്.

രണ്ട് ദിവസം മുന്‍പ് മാത്രമാണ് എന്താണ് പൗരത്വഭേദഗതി നിയമം, പൗരത്വ രജിസ്റ്റര്‍, ജനസംഖ്യാ രജിസ്റ്റര്‍ എന്ന് നേതാക്കള്‍ക്ക് മനസിലാവാനുള്ള ക്ലാസ് നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here