ഫുട്‌ബോള്‍ മത്സരത്തിനിടെ ഗ്യാലറി തകര്‍ന്നു വീണ സംഭവത്തില്‍ പോലീസ് കേസെടുത്തു

പാലക്കാട് നൂറണിയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ താത്ക്കാലിക ഗ്യാലറി തകര്‍ന്നു വീണ സംഭവത്തില്‍ പോലീസ് കേസെടുത്തു. സുരക്ഷാവീഴ്ചയുണ്ടായതായി ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് ഷാഫി പറമ്പില്‍ എം.എല്‍.എയുടെ ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ മാര്‍ച്ച് നടത്തി.

മത്സരത്തിനിടെ കളിക്കളത്തില്‍ കുഴഞ്ഞ് വീണ് മരിച്ച ധനരാജിന്റെ കുടുംബത്തെ സഹായിക്കാനായി സംഘടിപ്പിച്ച സെലിബ്രിറ്റി ഫുട്‌ബോള്‍ മത്സരത്തിനിടെയാണ് അപകടമുണ്ടായത്. ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്കും, സംഘാടക സമിതിക്കുമെതിരെയാണ് പോലീസ് കേസ് എടുത്തത്. സുരക്ഷാ വീഴ്ചയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ഷാഫി പറമ്പില്‍ എം.എല്‍.എയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

ഗാലറി തകര്‍ന്നു വീണതുമായി ബന്ധപ്പെട് സുരക്ഷാ വീഴ്ചയുണ്ടായതായി ഷാഫി പറമ്പില്‍ എം എല്‍ എ പറഞ്ഞു. പരിക്കേറ്റവരുടെ മുഴുവന്‍ ചികിത്സ ചിലവും ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ വഹിക്കും .

അപകടത്തെ തുടര്‍ന്ന് പ്രമുഖ താരങ്ങള്‍ പങ്കെടുക്കുന്ന ഫുട്‌ബോള്‍ മത്സരം ഉപേക്ഷിച്ചിരുന്നു. ടിക്കറ്റ് വില്‍പനയിലൂടെയും സംഭാവനയായും സമാഹരിച്ച പതിനെട്ടര ലക്ഷം രൂപ ധനരാജിന്റെ കുടുംബത്തിനായി കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here