പൗരത്വ ഭേദഗതി നിയമം മനുഷ്യ അന്തസ്സിന് എതിരായ നിയമം : കെ ആര്‍ മീര

‘സംഘപരിവാര്‍ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയ വിവാദ പൗരത്വ ഭേദഗതി നിയമം മനുഷ്യ അന്തസ്സിന് എതിരാണ്. അതുകൊണ്ടുതന്നെ ആ നിയമത്തിനെതിരേ പ്രതിഷേധിക്കാന്‍ ഏതൊരു പൗരനും അവകാശമുണ്ടെന്നും കെ ആര്‍ മീര.

തികച്ചും മനുഷ്യത്വരഹിതമായ ഈ നിയമം ഏതെങ്കിലും പ്രത്യേക സമുദായത്തെ/മതവിശ്വാസികളെ മാത്രം ഉദ്ദേശിച്ചുള്ളതാണെന്ന് കരുതുന്നില്ല. മറിച്ച്, നമ്മുടെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാ മൂല്യങ്ങള്‍ക്കും എതിരാണിത്.

ഇന്ത്യയെ ഇന്ത്യയല്ലാതാക്കുന്ന നിയമം. അതിനെതിരേ എല്ലാവരും പ്രതിഷേധം ഉയര്‍ത്തണം. റിപ്പബ്ലിക് ദിനത്തില്‍ കേരളത്തിലുടനീളം എല്‍ഡിഎഫ് തീര്‍ക്കുന്ന മനുഷ്യമഹാശൃംഖലയ്ക്ക് എല്ലാ ആശംസകളും നേരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News