പൗരത്വഭേദഗതി നിയമത്തിനെതിരെ 104ാം വയസിലും വേറിട്ടൊരു പ്രതിഷേധം

മതത്തിന്റെ പേരില്‍ മനുഷ്യനെ വേര്‍തിരിക്കുന്ന നിയമത്തെക്കുറിച്ച് കേട്ടപ്പോള്‍ നൂറ്റിനാലാമത്തെ വയസ്സിലും ജോയി ജോണിന് പ്രതിഷേധിക്കാതിരിക്കാനാകില്ല. പൗരത്വഭേദഗതി നിയമത്തിനെതിരെ സംഘടിപ്പിക്കുന്ന മനുഷ്യമഹാശ്യംഖലയില്‍ ശാരീരികമായ അവശതകള്‍ അവഗണിച്ചും പങ്കെടുക്കാന്‍ ജോയി തീരുമാനിച്ചു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തിനാകെ മാതൃകയാകുന്ന കേരളത്തിന്റെ പ്രതിഷേധത്തില്‍ അണിചേരാന്‍ ആയിരമായിരം പൂര്‍ണ്ണ ചന്ദ്രന്‍മാരെ കണ്ട ജോയിയും ഉണ്ടാകുമെന്ന വിവരമറിഞ്ഞ് സിപിഐ എം കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവന്‍ വള്ളിക്കീഴിലുള്ള പുത്തൂര്‍ കിഴക്കതില്‍ വീട്ടിലെത്തി അദ്ദേഹത്തെ ആദരിച്ചു.

നിയമത്തിലൂടെ മതനിരപേക്ഷത തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ പ്രായം മറന്ന് പോരാട്ട ഭൂമിയിലേക്കിറങ്ങുന്ന ജോയി ജോണ്‍ മുഴുവന്‍ പോരാളികള്‍ക്കും ആവേശമാണെന്ന് സുദേവന്‍ പറഞ്ഞു.

സിപിഐ എം ഏരിയ സെക്രട്ടറി വി കെ അനിരുദ്ധന്‍, എസ് ജയന്‍, ആര്‍ മനോജ്, കൗണ്‍സിലര്‍ ടിന്റു ബാലന്‍, പ്രസാദ് എന്നിവര്‍ ജില്ലാ സെക്രട്ടറിക്ക് ഒപ്പമുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News