മനുഷ്യ മഹാശൃംഖലയുടെ സന്ദേശവുമായി ഭവന സന്ദര്‍ശനം നടത്തി മുകേഷ് എംഎല്‍എ

കായംകുളത്തെ കല്ല്യാണം കേരളത്തിലല്ലാതെ ലോകത്തെവിടേയും അങ്ങനെ ഒരു കാഴ്ച കാണാനാവില്ലെന്ന് നടനും എം.എല്‍.എയുമായ മുകേഷ്. കേരളത്തില്‍ ജനുവരി 26 ന് നടക്കാനിരിക്കുന്ന മനുഷ്യ മഹാശൃംഖലയുടെ സന്ദേശവുമായി കൊല്ലം കുരീപ്പുഴയില്‍ ഭവന സന്ദര്‍ശനം നടത്തുകയായിരുന്നു മുകേഷ് എം.എല്‍.എ.

പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളം ഒറ്റകെട്ടാണെന്ന് രാജ്യത്തിന് കാട്ടികൊടുക്കുന്ന മനുഷ്യ മഹാശൃംഖലയില്‍ കണ്ണികളായി ചരിത്രത്തിന്റെ ഭാഗമാകണം എന്നായിരുന്നു മുകേഷ് എം.എല്‍.എയുടെ ഓരോ വീട്ടമ്മമാരുള്‍പ്പടെയുള്ള കുടുമ്പങളോടുള്ള അഭ്യര്‍ത്ഥന.മണ്ഡലത്തിലെ കുടുമ്പങളെ നേരില്‍ കണ്ട് പൗരത്വ നിയമം ഭേദഗതി ചെയ്തതിന്റെ ഭവിഷത്തും മതേതരത്വം നേരിടുന്ന വെല്ലുവിളിയും എം.എല്‍.എ ബോധ്യപ്പെടുത്തി.

കായംകുളത്ത് മുസ്ലീം ജുമാമസ്ജിദില്‍ ഹൈന്ദവ ആചാര പ്രകാരം നിര്‍ധന കുടുംബ ത്തിലെ യുവതിയുടെ വിവാഹം നടന്നത് കേരളത്തിന്റെ മാത്രം പ്രത്യേകതയാണെന്നും മുകേഷ് ചൂണ്ടികാട്ടി. മതേതര ഭാരതത്തെ മതാടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കാനുള്ള ശ്രമത്തെ ഒറ്റകെട്ടായി നേരിടണമെന്നും മുകേഷ് ഓര്‍മ്മപ്പെടുത്തി.

അതേ സമയം ഭവന സന്ദര്‍ശനത്തിനെത്തിയ മുകേഷിനെ വീട്ടമ്മമാര്‍ ആവേശത്തോടെ സ്വീകരിക്കുകയും മനുഷ്യ മഹാശൃംഖലയുടെ ഭാഗമാകാന്‍ തങള്‍ തീരുമാനിച്ചിരുന്നുവെന്നും അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News