കൊല്ലം ഉമയനല്ലൂരില്‍ ബിജെപിയുടെ യോഗം വ്യാപാരികള്‍ കടകളടച്ച് ബഹീഷ്കരിച്ചു.പൗരത്വ നിയമം ഭേദഗതിചെയ്തതിനെ ന്യായീകരിക്കാനാണ് ബിജെപി വിശദീകരണയോഗം ചേര്‍ന്നത് പക്ഷെ കാണാനൊ കേള്‍ക്കാനെ സംഘപരിവാറുകാരല്ലാതെ മറ്റാരുമില്ലായിരുന്നു.
ഉച്ചക്ക് മൂന്നു മണി മുതലാണ് ഉമയനല്ലൂരിലെ വ്യാപാരികള്‍ ജാതിമത ഭേദമന്യെ ഒന്നടങ്കം കടകള്‍ അടച്ച് ഹര്‍ത്താല്‍ നടത്തിയത്.വൈകിട്ടായിരുന്നു ബിജെപിയുടെ ജനജാഗ്രതാ സദസ്സ് വ്യാപാരികളും തൊഴിലാളികളും അവരുടെ പ്രതിഷേധം അറിയിച്ചതോടെ പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിക്കാനുള്ള ബിജെപി പദ്ധതി എട്ടുനിലക്ക് പൊട്ടി.
സ്ഥലത്ത് വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. സമീപത്തെ മുസ്ലിം ആരാധനാലയങ്ങള്‍ക്കും പോലീസ് കാവല്‍ ഏര്‍പ്പെടുത്തി കോഴിക്കോട് കുറ്റ്യാടിയില്‍ തിരൂരിലും പൗരത്വഭേദഗതി നിയമത്തെ ന്യായീകരിച്ച് സംഘപരിവാര്‍ യോഗം നടത്തിയപ്പോള്‍ വ്യാപാരികള്‍ പ്രതിഷേധസൂചകമായി അടച്ചിരുന്നു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here